എറണാകുളം:യാക്കോബായ സഭയുടെ കൈവശമുള്ള മുളന്തുരുത്തി മാർത്തോമൻ പള്ളി ജില്ലാ കലക്ടർ ഏറ്റെടുത്ത് താക്കോൽ കോടതിക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്. തിങ്കളാഴ്‌ചയ്ക്കകം താക്കോല്‍ കൈമാറണമെന്നാണ് നിര്‍ദേശം. പള്ളി ഏറ്റെടുക്കുന്നതിൽ കേന്ദ്ര സേനയുടെ സഹായം തേടാവുന്നതാണെന്ന സിംഗിൾ ബഞ്ചിന്‍റെ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ്.
മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ജില്ലാ കലക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി - district collector
പള്ളി ഏറ്റെടുക്കുന്നതിൽ കേന്ദ്രസേനയുടെ സഹായം തേടാവുന്നതാണെന്ന സിംഗിൾ ബഞ്ചിന്‍റെ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ്
മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ജില്ലാ കലക്ടര്‍ ഏറ്റെടുത്ത് താക്കോല്‍ കൈമാറാന്‍ ഉത്തരവ്
സിംഗിൾ ബഞ്ചിന്‍റെ ഉത്തരവിൽ ഇടപെടാൻ കാരണം കാണുന്നില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. പള്ളിയിൽ സമാന്തര ആരാധന പാടില്ലെന്നും കോടതി പറഞ്ഞു. കേന്ദ്ര സേനയുടെ സഹായം തേടുന്ന കാര്യത്തിൽ നിലപാട് അറിയിക്കാന്‍ അഡീഷണൽ സോളിസിറ്റർ ജനറലിനോട് വ്യാഴാഴ്‌ച കോടതിയിൽ ഹാജരാവാൻ സിംഗിൾ ബഞ്ച് നിർദേശിച്ചിരുന്നു. സിംഗിൾ ബെഞ്ചിലെ തുടർ നടപടികൾ തുടരേണ്ടതില്ലെന്നും ഡിവിഷൻ ബഞ്ച് നിർദേശിച്ചു. കേസ് ഡിവിഷൻ ബെഞ്ച് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.