കേരളം

kerala

ETV Bharat / state

മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണം: ഹൈക്കോടതി - Mulanthuruthi Marthoman Church

രണ്ടാഴ്ചയ്ക്കുള്ളിൽ താക്കോൽ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. യാക്കോബായ സഭ കൈവശം വെച്ചിരുന്ന മുളന്തുരുത്തി മാർത്തോമൻ പള്ളി ഹൈക്കോടതി നിർദേശപ്രകാരം ജില്ലാഭരണകൂടം ഏറ്റെടുത്തിരുന്നു.

മുളന്തുരുത്തി മാർത്തോമൻ പള്ളി  ഓർത്തഡോക്സ് സഭ  ഹൈക്കോടതി  മുളന്തുരുത്തി മാർത്തോമൻ പള്ളി വാര്‍ത്ത  Mulanthuruthi Marthoman Church  Mulanthuruthi Marthoman Church news
മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണം: ഹൈക്കോടതി

By

Published : Oct 16, 2020, 4:04 PM IST

എറണാകുളം:മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കുള്ളിൽ താക്കോൽ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. യാക്കോബായ സഭ കൈവശം വെച്ചിരുന്ന മുളന്തുരുത്തി മാർത്തോമൻ പള്ളി ഹൈക്കോടതി നിർദേശപ്രകാരം ജില്ലാഭരണകൂടം ഏറ്റെടുത്തിരുന്നു. ഓഗസ്റ്റ് പതിനേഴിനായിരുന്നു പൊലീസ് നടപടിയിലൂടെ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തത്.

ഓർത്തഡോക്സ സഭാ വൈദികന്‍റെ ഹർജി പരിഗണിച്ചാണ് പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. മലങ്കര സഭയുടെ കീഴിലുള്ള ദേവാലായങ്ങൾ ഓർത്തഡോക്സ് സഭയുടെ നിയമാവലി പ്രകാരം ഭരണം നടത്തണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടികാണിച്ച് ഹൈക്കോടതിയെ സമീപിച്ചാണ് ഓർത്തഡോക്സ് സഭ അനുകൂല ഉത്തരവ് നേടിയത്.

ABOUT THE AUTHOR

...view details