എറണാകുളം:പുതുമുഖങ്ങളായ നിഷാൻ, രാകേഷ് കാർത്തികേയൻ, പവിത്ര വികാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഹാരിസ് കെ ഇസ്‌മായിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ''മൃദുലയുടെ കയ്യൊപ്പ്" എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസായി (Mridulayude kayyoppu Movie First Look Poster out). ദാസ് ക്രിയേഷൻസിന്‍റെ ബാനറിൽ കൃഷ്‌ണദാസ് ഗുരുവായൂർ നിർമിക്കുന്ന ഈ ചിത്രത്തിൽ നൗഷാദ് കൊടുങ്ങല്ലൂർ, കൃഷ്‌ണദാസ് ഗുരുവായൂർ, വഞ്ചിയൂർ പ്രവീൺ കുമാർ, മുരളി മോഹൻ, ചന്ദ്രകുമാർ(എസ് ഐ) അംബിദാസ്, അനിൽകുമാർ (ഡെപ്യൂട്ടി കലക്‌ടർ), സിജോ സജാദ്, മുഹ്സിൻ വാപ്പു, മനു കുമ്പാരി, ഷാനിഫ് അയിരൂർ, സുനിത, എസ് ആർ ഖാൻ, മുരളി രാമൻ ഗുരുവായൂർ, സുനിൽ മാടക്കട, നിത കോഴിക്കോട്, ജയ കോട്ടയം, രത്ന ഗുരുവായൂർ, ജസ്റ്റിൻ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Mridulayude Kayyoppu Movie First Look പുതുമുഖങ്ങളെ അണിനിരത്തി "മൃദുലയുടെ കയ്യൊപ്പ്", ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് - പുതുമുഖങ്ങളെഅവതരിപ്പിക്കുന്നമൃദുലയുടെകയ്യൊപ്പ്
mridulayude kayyoppu first look poster out : പൂർണമായും പുതുമുഖങ്ങളെ വച്ച് അവതരിപ്പിക്കുന്ന കോമഡി ഹൊറർ ഇൻവെസ്റ്റിഗേഷൻ സൈക്കോ ത്രില്ലർ ചിത്രം "മൃദുലയുടെ കയ്യൊപ്പ് "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
Published : Oct 1, 2023, 11:06 PM IST
ലിപിൻ നാരായണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഗീതാഞ്ജലിയും ഹാരിസ് കെ ഇസ്‌മായിലും ചേർന്ന് എഴുതിയ വരികൾക്ക് ഹാരിസ് തന്നെ സംഗീതം പകരുന്നു. കണ്ണൂർ ഷരീഫ്, ഹാരിസ് കെ ഇസ്‌മായിൽ എന്നിവരാണ് ഗായകർ. എഡിറ്റർ-ബിനു തങ്കച്ചൻ. പ്രൊഡക്ഷൻ കൺട്രോളർ-മുരളി രാമൻ ഗുരുവായൂർ, പ്രൊജക്റ്റ് ഡിസൈനർ- എക്സിക്യൂട്ടീവ്-നൗഷാദ് കൊടുങ്ങല്ലൂർ, മേക്കപ്പ്-അബ്‌ദു ഗൂഡല്ലൂർ, സൗമ്യ അരുൺ, കോസ്റ്റുംസ്-റോസിയ, സ്റ്റിൽസ്-ബൈജു ഗുരുവായൂർ, കൊറിയോഗ്രാഫി- കിരൺ സാക്കി, ആർട്ട് : സുനിൽ മാടക്കട. അസോസിയേറ്റ് ഡയറക്‌ടർ-സുധീഷ് വി ടി , ശ്രീനാഥ് വി മായാസ്, അസിസ്റ്റന്‍റ് ഡയറക്‌ടർ- സോഫിയ തരകൻ, ശ്യാം ശ്രീ, നിയാസ്, റാഷി, ഷഫീക്,
അസോസിയേറ്റ് ക്യാമറമാൻ-വിനിൽ, അഖിലേഷ് ചന്ദ്രൻ.
പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു കോമഡി, ഹോറർ, ഇൻവെസ്റ്റിഗേഷൻ, സൈക്കോ ത്രില്ലർ ചിത്രമാണ് "മൃദുലയുടെ കയ്യൊപ്പ്". ചിത്രത്തിന്‍റെ പി ആർ ഒ-എ എസ് ദിനേശ്.