കേരളം

kerala

ETV Bharat / state

ആദിവാസി ഊരുകള്‍ക്ക് ആശ്വാസമായി സഞ്ചരിക്കുന്ന റേഷൻ കട

വനാന്തരത്തിൽ താമസിക്കുന്ന വാരിയം, തേര, ഉറിയംപെട്ടി എന്നീ ആദിവാസി കോളനികള്‍ക്കായാണ് സഞ്ചരിക്കുന്ന റേഷൻ കട എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്

ആദിവാസി ഊരുകള്‍  സഞ്ചരിക്കുന്ന റേഷൻ കട  ഉറിയംപെട്ടി  ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമൻ  moving ration shop  Inaugurated
ആദിവാസി ഊരുകള്‍ക്ക് ആശ്വാസമായി സഞ്ചരിക്കുന്ന റേഷൻ കട

By

Published : Feb 24, 2020, 11:04 PM IST

Updated : Feb 28, 2020, 10:50 PM IST

എറണാകുളം: കോതമംഗലം വനാന്തരത്തിലുള്ള ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ നേരിട്ട് എത്തിക്കുന്ന പദ്ധതി ആരംഭിച്ചതോടെ എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരിന് സാധിച്ചുവെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമൻ. ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനം പൂയംകുട്ടിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി ഊരുകള്‍ക്ക് ആശ്വാസമായി സഞ്ചരിക്കുന്ന റേഷൻ കട

എറണാകുളം ജില്ലയിലെ വാരിയം, തേര, ഉറിയംപെട്ടി എന്നീ ആദിവാസി കോളനികളാണ് വനാന്തരത്തിൽ സ്ഥിതി ചെയ്യുന്നത്. ഇവർക്ക് റേഷൻ വാങ്ങിക്കുന്നതിന് ദുർഘടമായ കാട്ടുപാതയിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കണം. അതിനാൽ ഇവർ റേഷൻ വാങ്ങാൻ വിമുഖത കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സഞ്ചരിക്കുന്ന റേഷൻ കട എന്ന പദ്ധതി നടപ്പിലാക്കുന്നത്. കാടും മലയും കടന്ന് റേഷൻ കടയിൽ എത്തുന്നതിന് ആദിവാസികൾക്ക് സാധിക്കാറില്ല. അതുകൊണ്ടുതന്നെ സർക്കാരിൻ്റെ റേഷൻ ഇവർക്ക് ലഭിക്കാറുമില്ല. കിലോമീറ്ററുകൾ താണ്ടി റേഷൻ കടയിൽ എത്തണമെങ്കിൽ വല്ലപ്പോഴും എത്തുന്ന ജീപ്പ് മാത്രമാണ് ഇവർക്ക് ഏക ആശ്രയം. റേഷൻ വാങ്ങുന്നതിനേക്കാൾ കൂടുതൽ പണം ജീപ്പ് ഡ്രൈവർക്ക് നൽകണം. അതുകൊണ്ടുതന്നെ ആദിവാസി ഊരിൽ നിന്ന് ആരും റേഷൻകടയിൽ എത്താറില്ല. സഞ്ചരിക്കുന്ന റേഷൻ കടയിലൂടെ കൃത്യമായ റേഷൻ മൂന്ന് ഊരുകളിൽ എത്തിക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. പദ്ധതിയുടെ ഉദ്ഘാടനത്തോടൊപ്പം സഞ്ചരിക്കുന്ന റേഷൻ കടയുടെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. ആന്‍റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യ ലാലു, ജനപ്രതിനിധികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, വിവിധ കുടികളിലെ കാണിക്കാരന്മാർ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.

Last Updated : Feb 28, 2020, 10:50 PM IST

ABOUT THE AUTHOR

...view details