എറണാകുളം: ഇന്ധന വില വര്‍ധനവിനെതിരെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്‌ത മോട്ടോർ വാഹന പണിമുടക്ക് കൊച്ചിയില്‍ പൂർണം. സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തയില്ല. ഒട്ടോ-ടാക്‌സി വാഹനങ്ങളും പണിമുടക്കിൽ പങ്കെടുത്തു.
എറണാകുളത്ത് വാഹന പണിമുടക്ക് പൂര്‍ണം - petrol-diesel price hike in india
കൊച്ചി മെട്രോ സര്‍വീസ് നടത്തിയെങ്കിലും ആളുകള്‍ കുറവായിരുന്നു. സ്വകാര്യ ബസുകളും കെഎസ്‌ആര്‍ടിസിയും സര്‍വീസ് നടത്തിയില്ല.
![എറണാകുളത്ത് വാഹന പണിമുടക്ക് പൂര്‍ണം ഇന്ധന വിലക്കയറ്റം വാഹന പണിമുടക്ക് രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി മോട്ടോര്‍ വാഹന പണിമുടക്ക് എറണാകുളം വാഹന പണി മുടക്ക് motor vehicle strike petrol-diesel price hike ernakulam strike petrol-diesel price hike in india protest over petrol-diesel price hike](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10835412-thumbnail-3x2-strike.jpg)
ഇന്ധന വിലക്കയറ്റം; എറണാകുളത്ത് വാഹന പണിമുടക്ക് പൂര്‍ണം
കൂടുതല്‍ വായനയ്‌ക്ക്:ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി
എന്നാല്‍ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. കൊച്ചി മെട്രോ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണിവരെയാണ് പണിമുടക്ക്. പണിമുടക്കിനെ തുടർന്ന് എസ്എസ്എൽസി മോഡൽ പരീക്ഷയും സർവകലാശാല പരീക്ഷകളും മാറ്റിവെച്ചു.