കൊച്ചി: സംസ്ഥാനത്ത് ആദ്യമായി മദേഴ്‌സ് മിൽക്ക് ബാങ്ക് കൊച്ചിയിൽ ആരംഭിക്കും. എറണാകുളം ഗവൺമെന്‍റ് ജനറല്‍ ആശുപത്രിയും റോട്ടറി ക്ലബും ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള മദേഴ്‌സ് മിൽക്ക് ബാങ്ക് മാതൃകയിലാണ് കേരളത്തിലും പദ്ധതി നടപ്പിലാക്കുക.
കൊച്ചിയിൽ മദേഴ്‌സ് മിൽക്ക് ബാങ്ക്: ധാരണാപത്രം ഒപ്പുവച്ചു - കെ കെ ഷൈലജ
ഇരുപത് കോടിയിലധികം രൂപ വിലവരുന്ന വിദേശ നിർമ്മിത യന്ത്രത്തിന്‍റെ സഹായത്തോടെയാണ് മില്‍ക്ക് ബാങ്ക് പ്രവര്‍ത്തിക്കുക.
സംസ്ഥാന തലത്തിൽ മദേഴ്‌സ് മിൽക്ക് ബാങ്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. മദേഴ്‌സ് മിൽക്ക് ബാങ്ക് ലോഗോ പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. സന്നദ്ധ സംഘടനകളുമായി സഹകരിച്ച് മിൽക്ക് ബാങ്ക് പദ്ധതി മുന്നോട്ട് കൊണ്ട് പോകാൻ സർക്കാർ തയ്യാറാണ്. പ്രായം തികയാതെ പ്രസവിക്കുന്ന കുട്ടികൾക്ക് പലപ്പോഴും മുലയൂട്ടൽ അസാധ്യമായി വരാറുണ്ട്. ഇതിനൊരു പരിഹാരമാണ് മിൽക്ക് ബാങ്കെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിദേശ നിർമ്മിതമായ ഇരുപത് കോടിയിലധികം രൂപ വിലവരുന്ന യന്ത്രസഹായത്തോടെയാണ് മിൽക്ക് ബാങ്ക് പ്രവർത്തിക്കുക. സധാരണ ബ്ലഡ് ബാങ്കുകൾക്ക് സമാനമായാണ് മിൽക്ക് ബാങ്കിന്‍റെ പ്രവർത്തന രീതി. റോട്ടറി ക്ലബും ആരോഗ്യ വകുപ്പും സഹകരിച്ചാണ് മിൽക്ക് ബാങ്ക് ആരംഭിക്കുന്നത്. റോട്ടറി ക്ലബ് പ്രസിഡന്‍റ് പി ജി പോൾ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിതക്ക് ധാരണാപത്രം കൈമാറി.