കേരളം

kerala

ETV Bharat / state

കൊച്ചി നഗരസഭയുടെ കൊതുക് നശീകരണ സ്ക്വാഡ് പ്രവർത്തനമാരംഭിച്ചു - കൊച്ചി നഗരസഭ

222 തൊഴിലാളികളെ ഉള്‍പ്പെടുത്തി വിപുലമായ കൊതുക് നശീകരണ പ്രവർത്തനങ്ങളാണ് നഗരസഭ നടപ്പാക്കുന്നത്. രാജ്യത്ത് കൊതുക് നശീകരണത്തിന് ഇത്രയും വിപുലമായ പ്രവർത്തനം ആദ്യമാണ് നടപ്പാക്കുന്നത്

Kochi  Kochi Municipal Corporation  കൊതുക്  mosquito  കൊച്ചി നഗരസഭ  കൊച്ചി
കൊച്ചി നഗരസഭയുടെ കൊതുക് നശീകരണ സ്ക്വാഡിന്‍റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

By

Published : Apr 2, 2021, 2:05 AM IST

എറണാകുളം: കൊതുക് നിര്‍മാര്‍ജനത്തിനായുള്ള കൊച്ചി നഗരസഭയുടെ പ്രത്യേക അടിയന്തര കര്‍മ്മപദ്ധതിയുടെ ഭാഗമായ കൊതുക് നശീകരണ സ്ക്വാഡിന്‍റെ പ്രവർത്തനങ്ങൾക്ക് തുടക്കം. 222 തൊഴിലാളികളെ ഉള്‍പ്പെടുത്തി വിപുലമായ പ്രവർത്തനങ്ങളാണ് നഗരസഭ നടപ്പാക്കുന്നത്.

കൊച്ചി നിവാസികള്‍ നേരിടുന്ന പ്രധാന വിഷയമാണ് കൊതുക് ശല്യം. അതിനൊരു ശാശ്വത പരിഹാരമാണ് ജനങ്ങളുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് നഗരസഭ കൊതുക് നിർമ്മാർജ്ജനത്തിന് വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നതെന്നും വളരെ ശാസ്ത്രീയമാണ് കൊതുക് നശീകരണ പദ്ധതി നടപ്പിലാക്കുന്നതെന്നും മേയർ അഡ്വ എം അനിൽകുമാർ പറഞ്ഞു.

ജനപങ്കാളിത്തതോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലാളികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നൽകിയിട്ടുണ്ട്. ഹീൽ കൊച്ചി പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തനങ്ങളും നടക്കുക. കൊതുക് നശീകരണത്തിന് ഇത്രയും വിപുലമായ പ്രവർത്തനം രാജ്യത്ത് തന്നെ ആദ്യമാണെന്നും മേയർ പറഞ്ഞു.

പുതിയ ഭരണസമിതിയുടെ ആദ്യ കൗണ്‍സിലില്‍ തന്നെ കൊതുക് ശല്യത്തിന് പരിഹാരം കാണാൻ ഒരോ ഡിവിഷനിലും കാനകള്‍ വൃത്തിയാക്കാന്‍ ഒരു ലക്ഷം രൂ‌പ പ്രത്യേകം അനുവദിച്ചിരുന്നു. കൊച്ചിയിലെ പ്രധാന പ്രശ്നമായ കൊതുക് ശല്യത്തിനെതിരെ ശക്തമായ നടപടികളാണ് ആരോഗ്യ വിഭാഗം സ്റ്റാന്‍റിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.

ABOUT THE AUTHOR

...view details