കേരളം

kerala

ETV Bharat / state

എറണാകുളത്ത് കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു - ernakulam news

ജില്ലയിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ദുരന്തനിവാരണ നിയമപ്രകാരം ഒരാഴ്ചത്തെ അധിക നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.

എറണാകുളം കൊവിഡ് വ്യാപനം  എറണാകുളത്ത് കൂടുതൽ നിയന്ത്രണങ്ങൾ  കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു  കൊവിഡ് വ്യാപനം രൂക്ഷം  കൊവിഡ് വ്യാപനം എറണാകുളം വാർത്ത  More restrictions came into force in Ernakulam  Ernakulam covid spread  More restrictions in ernakulam  ernakulam news  similar to lockdown in ernakulam
എറണാകുളത്ത് കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു

By

Published : Apr 26, 2021, 11:54 AM IST

എറണാകുളം: കൊവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ദുരന്തനിവാരണ നിയമപ്രകാരം ഒരാഴ്ചത്തെ അധിക നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയത്. ജില്ലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും രാവിലെ 7 മുതൽ വൈകിട്ട് 5 മണിവരെ മാത്രമാണ് പ്രവർത്തനാനുമതി. ഹോട്ടലുകൾക്കും റസ്റ്റോറന്‍റുകൾക്കും രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്‌സലുകൾ വിതരണം ചെയ്യാം. അതേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല

വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ കൊവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. വിവാഹങ്ങളിൽ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേരും മാത്രമേ പങ്കെടുക്കാവൂ. കുടുംബയോഗങ്ങൾ തുടങ്ങിയ ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കുന്നതല്ല. അമ്യൂസ്മെന്‍റ് പാർക്കുകൾ, എന്‍റർടെയ്ൻമെന്‍റ് പാർക്കുകൾ, ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചു.

ജിംനേഷ്യം, സമ്പർക്കം ഉണ്ടാക്കുന്ന കായികവിനോദങ്ങൾ, ടീം സ്പോർട്‌സ്, ടൂർണമെന്‍റുകൾ എന്നിവ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുകയാണ്. തിയറ്റർ ഉടമകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ തിയേറ്ററുകൾ മേയ് രണ്ടു വരെ പ്രവർത്തിക്കാൻ പാടില്ല. കൂടാതെ സിനിമ ചിത്രീകരണങ്ങളും നിർത്തി വെച്ചു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഒഴികെ മറ്റ് എല്ലാ പരീക്ഷകളും മാറ്റി വെച്ചു. ട്യൂഷൻ സെന്‍ററുകൾക്ക് ഓൺലൈൻ മാത്രമായാണ് പ്രവർത്തനനുമതി. സർക്കാർ വകുപ്പുകൾ, സംഘടനകൾ, പ്രൈവറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ മീറ്റിംഗുകളും പരിശീലന പരിപാടികളും ഓൺലൈനായി മാത്രം നടത്താനാണ് അനുമതി. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതു ഗതാഗതത്തിനും തടസമില്ല. അതേസമയം വാഹന പരിശോധനയുൾപ്പടെ പൊലീസ് ശക്തമായി തുടരും. കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

ABOUT THE AUTHOR

...view details