കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത് കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് കസ്റ്റംസ്

യുഎഇ കോൺസുലേറ്റിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ സംഭവത്തിൽ പങ്കില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി.

By

Published : Jul 7, 2020, 12:36 PM IST

കൊച്ചി എറണാകുളം  തിരുവനന്തപുരം സ്വർണക്കടത്ത് കേസ്  കസ്റ്റംസ്  സാമ്പത്തിക കുറ്റകൃത്യം  സരിത്തിന്‍റെ റിമാൻഡ് റിപ്പോർട്ട്  യുഎഇ കോൺസുലേറ്റ്  അറ്റാഷ  സ്വർണം കടത്തി  കോൺസുലേറ്റ്  കാർഗോ ക്ലിയറൻ നടപടികൾ  കള്ളക്കടത്ത്  kochi ernakulam  More culprits has to be caught  gold smuggling case  gold smuggling kerala CM  Kerala chief minister gold smuggling case  thiruvananthapuram gold smuggling  Customs officials  UAE consulate  cargo clearen  attasha  sarith
സ്വർണക്കടത്ത് കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് കസ്റ്റംസ്

കൊച്ചി:തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കൂടുതൽ പ്രതികളെ പിടികൂടാനുണ്ടെന്ന് കസ്റ്റംസ്. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള സാമ്പത്തിക കുറ്റകൃത്യമാണ് നടന്നതെന്നും പ്രതി സരിത്തിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ കസ്റ്റംസ് വ്യക്തമാക്കി. യുഎഇ കോൺസുലേറ്റിലെ അറ്റാഷയുടെ പേരിലാണ് പ്രതി സരിത്ത് സ്വർണം കടത്തിയത്. യുഎഇയിൽ നിന്നും കോൺസുലേറ്റിലേക്ക് അയച്ച ഭക്ഷ്യവസ്‌തുക്കളുടെ മറവിലായിരുന്നു സ്വർണം കടത്തിയത്. സ്വർണക്കടത്തിനെ കുറിച്ച് അറിയില്ലന്ന് യുഎഇ കോൺസുലേറ്റിലെ അറബ് സ്വദേശിയായ അറ്റാഷെ പറഞ്ഞിട്ടുണ്ട്. യുഎഇ കോൺസുലേറ്റിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ സംഭവത്തിൽ പങ്കില്ലെന്നും കസ്റ്റംസ് വിശദമാക്കി.

വിമാനത്താവളത്തിലെ കാർഗോ ക്ലിയറൻ നടപടികൾക്കായി സരിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ത്യൻ നിയമങ്ങളെ കുറിച്ച് അറിവില്ലാത്തതിനാലാണിത്. കള്ളക്കടത്തിൽ തനിക്കോ യുഎഇ കോൺസുലേറ്റിനോ ബന്ധമില്ല. അതേ സമയം, ഇന്ത്യൻ നിയമ നടപടികളുമായി മുന്നോട്ടു പോകാമെന്ന് അറ്റാഷെ അറിയിച്ചിട്ടുണ്ട്. പ്രതി സരിത്ത്, അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ ഫോൺ ഫോർമാറ്റ് ചെയ്‌ത് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിച്ചിരുന്നുവെന്നും കസ്റ്റംസ് അറിയിച്ചു.

ABOUT THE AUTHOR

...view details