എറണാകുളം : കോൺഗ്രസിന്‍റെ ദേശീയ പാത ഉപരോധത്തിനിടെ നടൻ ജോജു ജോർജിൻ്റെ കാർ തകർത്ത സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. വൈറ്റില സ്വദേശി ജോസഫിനെ മരട് പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. കാര്‍ തകര്‍ത്ത സംഭവത്തില്‍ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്.
പ്രതികൾ ആരായാലും അറസ്‌റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനാണ് സംഭവത്തിൽ ഉൾപ്പട്ട കോൺഗ്രസ് നേതാക്കാൾ ആലോചിക്കുന്നത്. നടന്‍ ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തിലും കോണ്‍ഗ്രസിന്‍റെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ടും രണ്ട് കേസുകളാണ് മരട് പൊലീസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.