മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുന്നു - എറണാകുളം
ജലനിരപ്പ് ഇനിയും ഉയർന്നാൽ മാറ്റി പാർപ്പിക്കാനുള്ള ക്യാമ്പുകളെയും രക്ഷാപ്രവർത്തനത്തിന് വേണ്ട ബോട്ടുകളെയും ക്രമീകരിച്ചുവെന്നും സ്‌കൂബ ടീമിനെ ഒരുക്കിയെന്ന് എംഎല്‍എ അനൂപ് ജേക്കബ്
![മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4091247-298-4091247-1565363857169.jpg)
അനൂപ് ജേക്കബ്
എറണാകുളം:കനത്ത മഴയെ തുടർന്ന് മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കളമ്പൂർ മത്സ്യ കോളനിയിലും വെള്ളം കയറി. അടിയന്തരമായ ഏത് സാഹചര്യവും നേരിടാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായി എംഎൽഎ അനൂപ് ജേക്കബ് പറഞ്ഞു. ഇവിടെനിന്നും നാല് കുടുംബങ്ങളിൽ നിന്നായി ഇരുപതോളം പേരെ കളമ്പൂർ ധീവരസഭ ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഐഎൻടിയുസി കടവിൽ നിന്നായി പത്ത് പേരെ പാറപാലിൽ ഹാളിലേക്കും മാറ്റിയിട്ടുണ്ട്. പിറവം ഭാഗത്ത് ആറ്റുതീരം റോഡിൽ മിക്കയിടത്തും വെള്ളം കയറിയ നിലയിലാണ്.
മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുന്നു
Last Updated : Aug 9, 2019, 9:29 PM IST