കേരളം

kerala

ETV Bharat / state

മാസപ്പടി വിവാദം; മുഖ്യമന്ത്രി, മകൾ, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുക്കി അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് - monthly quota controversy

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് സ്വകാര്യ കമ്പനി 1.72 കോടി നൽകിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തർക്കപരിഹാര ബോർഡ് കണ്ടെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്കും സി.എം.ആർ.എല്ലിൽ നിന്നും പണം കൈപ്പറ്റിയെന്നും കണ്ടെത്തിയിരുന്നു.

വീണാ വിജയൻ  മാസപ്പടി വിവാദം  മുഖ്യമന്ത്രി പിണറായി വിജയൻ  മാസപ്പടി വിവാദം മുഖ്യമന്ത്രി  മാസപ്പടി വിവാദം ഹൈക്കോടതി  Veena Vijayan  Chief Minister Pinarayi Vijayan  kerala high court High Court  monthly quota controversy  monthly quota controversy Veena Vijayan
monthly-quota-controversy-high-court-notice-to-chief-minister-and-others

By ETV Bharat Kerala Team

Published : Dec 8, 2023, 12:17 PM IST

എറണാകുളം: മാസപ്പടി വിവാദത്തിൽ നിർണായക നീക്കവുമായി കേരള ഹൈക്കോടതി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ ഉൾപ്പെടെ 12 പേര്‍ക്ക്‌ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്‌. ഹർജിക്കാരൻ ചൂണ്ടിക്കാണിച്ച എതിർകക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള 12 പേർക്കെതിരെയാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് സ്വകാര്യ കമ്പനി 1.72 കോടി നൽകിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തർക്കപരിഹാര ബോർഡ് കണ്ടെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്കും സി.എം.ആർ.എല്ലിൽ നിന്നും പണം കൈപ്പറ്റിയെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് വിഷയം ഏറ്റെടുത്ത് മുഖ്യമന്ത്രിക്കും മകൾക്കും എതിരെ ആരോപണവുമായി മാത്യു കുഴൽനാടൻ എംഎല്‍എ രംഗത്തെത്തി. വിഷയം നിയമസഭയിൽ ഉന്നയിക്കാൻ നീക്കം നടന്നെങ്കിലും മാത്യു കുഴൽനാടന്റെ പ്രസംഗം സഭാരേഖകളിൽ നിന്ന് നീക്കി.

ഐ.ടി. സംരംഭകയായ വീണയിൽ നിന്നോ, അവരുടെ കമ്പനിയിൽ നിന്നോ പ്രത്യേകമായ ഒരു സേവനവും ലഭിച്ചിട്ടില്ലെന്നാണ് സി.എം.ആർ.എല്‍ കമ്പനി പ്രതിനിധി ആദായനികുതി വകുപ്പിന്റെ ഇന്ററിം ബോർഡ് ഓഫ് സെറ്റിൽമെന്റിന് നൽകിയ മൊഴിയിലുള്ളത്. ഇരുപക്ഷത്തേയും നേതാക്കൾ കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയതായും രേഖകളിലുണ്ട്. ആദായനികുതി വകുപ്പ് പരിശോധനയിൽ പിടിച്ചെടുത്ത കുറിപ്പുകളിൽ നേതാക്കളുടെ ചുരുക്കപ്പേരാണുള്ളത്.

അഴിമതി നിരോധന നിയമപ്രകാരം അന്വേഷണമാവശ്യപ്പെട്ടാണ് കളമശേരി സ്വദേശി ഗിരീഷ് ബാബു വിജിലൻസിനെ സമീപിക്കുന്നത്. എന്നാൽ ഗിരീഷ് ബാബുവിന്റെ പരാതി വിജിലൻസ് കോടതി തള്ളി. പിന്നാലെ ഗിരീഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരൻ മരിച്ചതോടെ ഹർജിയുമായി മുമ്പോട്ട് പോകാൻ താത്പര്യമില്ലെന്ന് ഗിരീഷിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ഹൈക്കോടതി അമിക്കസ്ക്യൂരിയെ നിയമിക്കുകയായിരുന്നു. കേസുമായി മുന്നോട്ട് പോകാം എന്ന അമിക്കസ്ക്യൂരിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ വിധി.

ABOUT THE AUTHOR

...view details