കേരളം

kerala

ETV Bharat / state

Monthly Quota Controversy High Court Adjourned Petition | മാസപ്പടി വിവാദം : ഹർജി ഹൈക്കോടതി രണ്ടാഴ്‌ചയ്‌ക്ക് ശേഷം പരിഗണിക്കാനായി മാറ്റി - ഗിരീഷ് ബാബു മരിച്ചു

High Court Will Consider Petition After Two Weeks : ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചുവെന്ന് അഭിഭാഷകൻ അറിയിച്ചതോടെയാണ് കോടതിയുടെ നടപടി

ഹർജിക്കാരനായ ഗിരീഷ് ബാബു  Gireesh Babu Found Dead  Monthly Quota High Court Adjourned Petition  Monthly Quota Controversy  മാസപ്പടി വിവാദം  ഹർജി ഹൈക്കോടതി പരിഗണിക്കാനായി മാറ്റി  ഗിരീഷ് ബാബു മരിച്ചു  ഗിരീഷ് ബാബു മരിച്ച നിലയിൽ
Monthly Quota Controversy

By ETV Bharat Kerala Team

Published : Sep 18, 2023, 3:27 PM IST

എറണാകുളം : മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി രണ്ടാഴ്‌ചയ്‌ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചുവെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചതോടെയാണ് നടപടി. അഭിഭാഷകന്‍റെ ആവശ്യ പ്രകാരം ഹർജി രണ്ടാഴ്‌ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റുകയായിരുന്നു (Monthly Quota Controversy High Court Adjourned Petition).

ഇന്ന് (സെപ്റ്റംബർ 18) രാവിലെയാണ് ഗിരീഷ് ബാബുവിനെ കളമശ്ശേരിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് (Gireesh Babu Found Dead). മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെ ഗിരീഷ് ബാബു നൽകിയ പുനഃപരിശോധന ഹർജിയാണ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

തന്‍റെ വാദം കേൾക്കാതെയാണ് അന്വേഷണം വേണമെന്ന ആവശ്യം വിജിലൻസ് കോടതി തള്ളിയതെന്ന് കാണിച്ചായിരുന്നു പുനപ്പരിശോധനാ ഹര്‍ജി. തന്‍റെ വാദം കൂടി കേട്ട് വിജിലൻസ് കോടതി തീരുമാനം എടുക്കണമെന്നും ഹർജിക്കാരൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള ആരോപണം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതിയും ആവർത്തിച്ചിട്ടുണ്ട്. ആരോപണം സാധൂകരിക്കുന്നതിനുള്ള തെളിവുകൾ ഉണ്ടോ എന്ന് ചോദിച്ച കോടതി രേഖകൾ ഹാജരാക്കാനും ഹർജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്‌ടർക്കും ഹർജിക്കാരൻ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി പദവിയുടെ സ്വാധീനത്താലാണോ മകൾ മാസപ്പടി വാങ്ങിയത് എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണം. രണ്ട് വ്യക്തികളോ ഒരു കമ്പനിയുമായുളള സാമ്പത്തിക ഇടപാടോ മാത്രമായി ഇതിനെ കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് അദ്ദേഹത്തിന്‍റെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നു എന്നും പരാതിയിൽ പറയുന്നുണ്ട്. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

READ MORE:Gireesh Babu Found Dead : മാസപ്പടി, പാലാരിവട്ടംപാലം കേസുകളിലെ ഹര്‍ജിക്കാരന്‍ ഗിരീഷ് ബാബു മരിച്ച നിലയില്‍

അതേസമയം ഗിരീഷ് ബാബുവിനെ കളമശ്ശേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം എന്നാണ് പ്രാഥമിക നിഗമനം. നേരത്തെ തലച്ചോറിലേക്കുള്ള രക്ത കുഴലിൽ ബ്ലോക്ക് ഉണ്ടായതിനെ തുടർന്ന് ഗിരീഷ് ബാബു ചികിത്സ തേടിയിരുന്നു.

READ MORE:Monthly Quota Controversy HC Adjourned The Review Petition മാസപ്പടി വിവാദം: പുനപരിശോധന ഹർജി ഹൈക്കോടതി ബുധനാഴ്‌ചത്തേക്ക് മാറ്റി

തനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഗിരീഷ് ബാബു തന്നെ നേരത്തേ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. രാഷ്ട്രീയ നേതാക്കൾ ആരോപണ വിധേയരായ നിരവധി കേസുകളിൽ പരാതിക്കാരനായി വാർത്തകളില്‍ നിറഞ്ഞയാളാണ് പൊതുപ്രവർത്തകനായ ഗിരീഷ് ബാബു. പാലാരിവട്ടം പാലം നിർമാണത്തിലെ ക്രമക്കേടിൽ (Palarivattom Flyover Scam) മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ഗിരീഷ് നിരന്തരം നിയമ പോരാട്ടം നടത്തിയിരുന്നു. പാലം നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസിനും എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനും പരാതി നൽകിയതും ഗിരീഷ് ബാബു ആയിരുന്നു.

ABOUT THE AUTHOR

...view details