എറണാകുളം:മോണ്‍സനെതിരായ പോക്സോ കേസിൽ വൈദ്യ പരിശോധന നടത്തിയ ഡോക്‌ടർമാർക്കെതിരെ പരാതിക്കാരിയായ പെൺകുട്ടി. കേസ് അട്ടിമറിക്കാന്‍ ഡോക്‌ടർമാർ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണമാണ് പീഡനത്തിനിരയായ പെൺകുട്ടി ഉന്നയിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെയാണ് ആക്ഷേപം.
ALSO READ:പന്തീരങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
മോണ്‍സന് അനുകൂലമായി ഡോക്‌ടർമാർ സംസാരിച്ചുവെന്നാണ് പെൺകുട്ടി പരാതിപെട്ടത്. ഡോക്‌ടർമാർ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടി കളമശ്ശേരി പൊലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി പരാതിപ്പെടുകയായിരുന്നു. എന്നാൽ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.