എറണാകുളം: പുരാവസ്‌തു തട്ടിപ്പ്കേസ് പ്രതി മോൻസൺ മാവുങ്കലും ഐജി ലക്ഷ്‌മണയും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. മോൻസണിന്‍റെ പുരാവസ്‌തു വില്‍പനയ്ക്ക് ഐജി ലക്ഷ്‌മണ ഇടനിലനിന്നതായി വ്യക്തമായിട്ടുണ്ട്. പുരാവസ്‌തു ഇടപാടിനായി ആന്ധ്ര സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിയത് ലക്ഷ്‌മണയാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
ബൈബിൾ, ഖുർആൻ, രത്നങ്ങൾ എന്നിവ ഇടനിലക്കാരി വഴി വിൽക്കാൻ ശ്രമിച്ചു. ഇടപാടുമായി ബന്ധപ്പെട്ട വാട്‌സ് ആപ്പ് ചാറ്റുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മോൻസണിന്‍റെ മാനേജറുമായി ഐജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്‍റെ തെളിവുകളും കിട്ടിയിട്ടുണ്ട്. ഇവർ തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങൾ പുറത്ത് വന്നിട്ടുണ്ട്.