കേരളം

kerala

ETV Bharat / state

രക്തസമ്മർദ്ദം ഉയർന്നു ; മോൻസണ്‍ മാവുങ്കൽ ആശുപത്രിയിൽ

ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ജാമ്യാപേക്ഷയിലും, ക്രൈം ബ്രാഞ്ചിന്‍റെ കസ്റ്റഡി അപേക്ഷയിലും എറണാകുളം എ.സി.ജെ.എം കോടതി വിധി പറയും.

By

Published : Sep 28, 2021, 3:37 PM IST

Updated : Sep 28, 2021, 4:13 PM IST

monson mavungal admitted to the hospital  monson mavungal  monson mavungal news  മോൻസണ്‍ മാവുങ്കലൽ  പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസണ്‍ മാവുങ്കൽ  മോൻസണ്‍ മാവുങ്കൽ ആശുപത്രിയിൽ
മോൻസണ്‍ മാവുങ്കൽ ആശുപത്രിയിൽ

എറണാകുളം:പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസണ്‍ മാവുങ്കലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് മോൻസണെ എറണാകുളം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി വൈദ്യ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് പ്രതിക്ക് രക്തസമ്മർദ്ദം ഉയർന്നത്.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം കോടതിയിൽ ഹാജരാക്കും. മോൻസൺ മാവുങ്കലിന്‍റെ ജാമ്യാപേക്ഷയിലും, ക്രൈം ബ്രാഞ്ചിന്‍റെ കസ്റ്റഡി അപേക്ഷയിലും എറണാകുളം എ.സി.ജെ.എം കോടതി വിധി പറയും. മോൻസൺ മാവുങ്കലിന് ഉന്നത രാഷ്‌ട്രീയ, സാമൂഹ്യ, ഉദ്യോഗസ്ഥ ബന്ധങ്ങളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്. പല ഉന്നതർക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഉന്നത വ്യക്തികളുമായി ബിസിനസിനെക്കുറിച്ചു നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖയും ഇയാൾ തട്ടിപ്പു നടത്താൻ ഉപയോഗിച്ചു.

ALSO READ#ETV Bharat Exclusive: മോൻസണ്‍ തട്ടിപ്പ് തുടങ്ങിയത് ഇടുക്കിയില്‍ നിന്ന്

ഉന്നത ബന്ധങ്ങളുള്ള പ്രതിക്ക് ജാമ്യം നൽകരുതെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.അഞ്ചു ദിവസത്തേക്ക് കസ്റ്റഡി അനുവദിക്കണമെന്നാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യണം. തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ കഴിയുന്ന ബന്ധങ്ങളാണ് പ്രതിക്ക് ഉള്ളതെന്നുമാണ് ക്രൈം ബ്രാഞ്ച് വാദം.

ALSO READ പുരാവസ്‌തുക്കളുടെ മാതൃകകൾ മോൻസൺ നിര്‍മിച്ചത് കൊച്ചിയിലും ആലപ്പുഴയിലും

Last Updated : Sep 28, 2021, 4:13 PM IST

ABOUT THE AUTHOR

...view details