കേരളം

kerala

ETV Bharat / state

മോൻസണിന്‍റെ ഒരു മാസത്തെ ചെലവ് 25 ലക്ഷം: ശബ്ദ പരിശോധനയ്ക്കായി അന്വേഷണ സംഘം - എഡിജിപി ശ്രീജിത്ത്

ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്ത് പ്രതിയെ ഇന്ന് ചോദ്യം ചെയ്യും. അദ്ദേഹത്തിന്‍റെ നിർദേശത്തെ തുടർന്ന് മോൻസണിന്‍റെ ശബ്ദപരിശോധനക്കായി ചിത്രാഞ്‌ജലി സ്റ്റുഡിയോയിൽ എത്തിച്ചു.

Monson Mauvungal  crime branch  custody ends today  മോന്‍സന്‍ മാവുങ്കല്‍  ക്രൈംബ്രാഞ്ച് കസ്റ്റഡി  എഡിജിപി ശ്രീജിത്ത്  പുരാവസ്തു തട്ടിപ്പ്
ഒരു മാസത്തെ ജീവിതച്ചലവ് 25 ലക്ഷമെന്ന് മൊഴി; മോന്‍സന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

By

Published : Sep 30, 2021, 11:02 AM IST

Updated : Sep 30, 2021, 1:06 PM IST

എറണാകുളം:പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്‍റെ ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്ത് പ്രതിയെ ഇന്ന് ചോദ്യം ചെയ്യും. അദ്ദേഹത്തിന്‍റെ നിർദേശത്തെ തുടർന്ന് മോൻസണിന്‍റെ ശബ്ദപരിശോധനക്കായി ചിത്രാഞ്‌ജലി സ്റ്റുഡിയോയിൽ എത്തിച്ചു.

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. പരാതിക്കാര്‍ ആരോപിക്കുന്നതുപോലെ താന്‍ ആരില്‍ നിന്നും കോടികള്‍ തട്ടിയിട്ടില്ലെന്നാണ് മോന്‍സണ്‍ ക്രൈംബ്രാഞ്ചിനോട് ആദ്യം വിശദീകരിച്ചത്. എന്നാൽ തട്ടിപ്പ് പണം ഉപയോഗിച്ചാണ് കാറുകൾ വാങ്ങി കൂട്ടിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

ആഢംബര ജീവിതം നയിക്കുന്നതിന് ഒരു മാസം ചെലവഴിച്ചിരുന്നത് 25 ലക്ഷത്തോളം ചെലവഴിച്ചിരുന്നതായി മോന്‍സണ്‍ മൊഴിനല്‍കി. പരാതിക്കാരിൽ നിന്നും പത്ത് കോടി വാങ്ങിയിട്ടില്ലന്നും ക്രൈം ബ്രാഞ്ചിനോട് മോൻസൺ പറഞ്ഞു. ബാങ്ക് വഴി ലഭിച്ച പണം ലഭിച്ചെന്നും സമ്മതിച്ചു. വീട് വാടകയായി പ്രതി മാസം നൽകിയത് 50,000 രൂപയും കറണ്ട് ബില്ല് ശരാശരി പ്രതിമാസം 30,000 രൂപയും നൽകി. സ്വകാര്യ സെക്യൂരിറ്റി 25 ലക്ഷം രൂപയാണ് ചെലവ്.

കൂടുതല്‍ വായനക്ക്: കൊവിഡ് മരണം; നഷ്‌ടപരിഹാരത്തിനുള്ള മാർഗരേഖ പുറത്തിറക്കി കേരളം

തട്ടിപ്പു പണം ഉപയോഗിച്ച് പുരാവസ്തുക്കൾ വാങ്ങി കൂട്ടി. തട്ടിപ്പ് പണം ഉപയോഗിച്ചാണ് കാറുകളും വാങ്ങിയത്. പണം നൽകിയവർക്ക് കാറുകൾ സമ്മാനിച്ചു. യാക്കോബിന്നു അനൂപിനും ആഡംബരകാറുകൾ നൽകിയിട്ടുണ്ടെന്നും മോന്‍സണ്‍ നല്‍കിയ മൊഴിയിലുണ്ട്. ഇപ്പോൾ തന്‍റെ കയ്യിൽ പണം ഒന്നുമില്ലെന്നും ക്രൈംബ്രാഞ്ചിന് മോൻസൺ മൊഴി നൽകി.

പരാതിക്കാർക്ക് ആഡംബര കാറുകൾ നൽകിയെന്നും പ്രതി മൊഴി നൽകി. ക‍ഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫിസില്‍ നേരിട്ടെത്തിയ പരാതിക്കാര്‍ മോന്‍സനെതിരെ ഡിജിറ്റല്‍ തെളിവുകളടക്കം കൈമാറിയിട്ടുണ്ട്. ഇയാളുടെ ഉന്നത ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ രേഖകളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. മോന്‍സണ്‍ നല്‍കിയ മൊ‍ഴി വിശദമായി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

മൂന്ന് ദിവസത്തിനുള്ളില്‍ പരമാവധി കാര്യങ്ങള്‍ ചോദ്യം ചെയ്യലിൽ ശേഖരിച്ചതിനാൽ കസ്റ്റഡി നീട്ടി ചോദിക്കേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്‍റെ നിലപാട്. എന്നാല്‍ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പാലാ സ്വദേശി രാജീവ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് മോന്‍സന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഈ കേസിൽ പിന്നീട് കസ്റ്റഡിയില്‍ വാങ്ങാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.

കൂടുല്‍ വായനക്ക്: വവ്വാലുകളിൽ നിപാ വൈറസ് സാന്നിധ്യം; ആശങ്കയുടെ മുള്‍മുനയില്‍ വീണ്ടും പാഴൂര്‍

Last Updated : Sep 30, 2021, 1:06 PM IST

ABOUT THE AUTHOR

...view details