എറണാകുളം : കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അന്വേഷണം നേരിടുന്ന സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചി ഇ.ഡി ഓഫിസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യൽ. യുകെയിലേക്ക് പോകാന്‍ ശ്രമിക്കവെ ബിഷപ്പിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.
ഇതേതുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥരെത്തി ബിഷപ്പിനെ ചോദ്യം ചെയ്യുകയും ബുധനാഴ്ച ഹാജരാകാൻ നോട്ടിസ് നൽകുകയുമായിരുന്നു. സിഎസ്‌ഐയുടെ ഉടമസ്ഥയിലുള്ള കാരക്കോണം മെഡിക്കല്‍ കോളജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്.