എറണാകുളം: മൊഫിയ പര്‍വീനിന്‍റെ ആത്മഹത്യ കേസില്‍ ആരോപണ വിധേയനായ സിഐ എൽ.സുധീറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. എന്നാല്‍ തീരുമാനം സ്വീകാര്യമല്ലെന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന കോൺഗ്രസ് ജനപ്രതിനിധികൾ പറഞ്ഞു (Congress Protest Over Aluva Suicide) . കുത്തിയിരിപ്പ് സമരം തുടര്‍ന്നാല്‍ സമരക്കാരെ ബലം പ്രയോഗിച്ച് നീക്കേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
Mofiya's Death | മൊഫിയയുടെ ആത്മഹത്യ ; സിഐ സുധീറിനെ സ്ഥലം മാറ്റി, സസ്‌പെന്‍ഡ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് കോണ്‍ഗ്രസ്
Mofiya Parveen's Suicide | സിഐ സുധീറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. എന്നാല്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ്
മൊഫിയയുടെ ആത്മഹത്യ; സിഐ സുധീറിനെ സ്ഥലം മാറ്റി, സസ്‌പെന്‍റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് കോണ്‍ഗ്രസ്
Read More: Mofiya's Suicide | ആരോപണ വിധേയനായ സി.ഐ ഇപ്പോഴും ചുമതലയില്‍, പ്രതിഷേധം ശക്തം
സിഐയെ സസ്പെൻഡ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് സമരക്കാരുടെ നിലപാട്. സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കി. അതേസമയം എംപി ബെന്നി ബെഹനാൻ, എംഎൽഎമാരായ അന്‍വർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി എം ജോൺ എന്നിവർ ഇപ്പോഴും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്.