എറണാകുളം:Mofiya Parveen suicide മോഫിയയുടെ മരണത്തിൽ ആരോപണ വിധേയനായ പൊലീസുകാരനെതിരെ CI Sudheer നടപടിയെടുക്കുന്നതിൽ കാലതാമസമുണ്ടായിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നടപടിയെടുത്തുവെന്നത് ആദ്യം സമ്മതിക്കണം. പൊലീസ് മാറ്റത്തിന് വിധേയമാകണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
Mofiya Parveen suicide| മോഫിയയുടെ മരണം; പൊലീസുകാരനെതിരെ നടപടിയെടുക്കുന്നതിൽ കാലതാമസമുണ്ടായിട്ടില്ല: കാനം രാജേന്ദ്രൻ പൊലീസിനെതിരെ പരാതി ഉയരുമ്പോൾ സർക്കാർ അടിയന്തരമായി ഇടപെടുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. സർക്കാർ നടപടിയെടുക്കുന്നതിന് അതിന്‍റേതായ നടപടിക്രമങ്ങളുണ്ട്. അന്വേഷണം നടത്തുകയും ബോധ്യപ്പെടുകയും ചെയ്യണം.
ALSO READ:Vegetable Price Kerala: പച്ചക്കറി വില കുറയുന്നു; ഇനിയും കുറഞ്ഞേക്കുമെന്ന് വ്യാപാരികള്‍
നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് സർക്കാറിന് നടപടിയെടുക്കാൻ കഴിയണമെന്നില്ല. പൊലീസിനെതിരായ വിമർശനം ആദ്യമായി ഉണ്ടായതല്ല. മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും വിമർശനം ഉന്നയിക്കാറുണ്ട്.
പൊലീസിന്‍റെ മാറ്റം സാവധാനമേ ഉണ്ടാവുകയുള്ളൂ. ചില ഉദ്യോഗസ്ഥൻമാരുടെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടാകാറുണ്ട്. കേരള പൊലീസ് തന്നെ അത് തിരുത്താറുണ്ടെന്നും കാനം കൊച്ചിയിൽ പറഞ്ഞു.