എറണാകുളം:ആരോപണ വിധേയനായ സി.ഐയെ സസ്പെൻഡ് (CI Sudheer suspend) ചെയ്യുന്നതില്‍ കുറഞ്ഞ് മറ്റൊന്നും സ്വീകാര്യമല്ലെന്ന് കോണ്‍ഗ്രസ്. മൊഫിയ പര്‍വീന്റെ ആത്മഹത്യയില്‍ (Mofia Parvin death) കാരണക്കാരൻ എന്ന് ആരോപിക്കുന്ന സി.ഐയെ പ്രതിഷേധം ശക്തമായതോടെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയാണ് അധികൃതര്‍ ചെയ്തത്.
ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് എം.പി ബെന്നി ബഹന്നാനും എം.എല്‍.എ അൻവര്‍ സാദത്തും ഇന്നലെ പകല്‍ പത്തുമണി മുതല്‍ തുടങ്ങിയ കുത്തിയിരിപ്പ് സമരം അര്‍ധ രാത്രിയും കഴിഞ്ഞ് ഇന്ന് പകലും തുടരുകയാണ് (Congress stages sit-in). സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് തങ്ങളുടെ ആവശ്യം പൊലീസ് നിരാകരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു.
More read: Mofiya's Suicide | ആരോപണ വിധേയനായ സി.ഐ ഇപ്പോഴും ചുമതലയില്‍, പ്രതിഷേധം ശക്തം
സമരം ചെയ്യുന്ന ജനപ്രതിനിധികളോട് പൊലീസ് ധാർഷ്ട്യം കാണിക്കുകയാണ്. കൊലയാളികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന ഭരണകൂടത്തിനെതിരായ പോരാട്ടം തുടരും. ആയിരകണക്കിന് പ്രവർത്തകരെ അണിനിരത്തി ആലുവ എസ്.പി. ഓഫിസിലേക്ക് വ്യാഴാഴ്ച മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ന്യായമായ ആവശ്യം നിരാകരിക്കുന്ന പൊലീസ് നടപടി ഏകപക്ഷീയമാണന്ന് ബെന്നി ബെഹനാൻ എം.പി ആരോപിച്ചു.