കേരളം

kerala

ETV Bharat / state

ഫോൺ തട്ടിപ്പറിച്ച് ഓടിയ പ്രതി അറസ്റ്റിൽ - ഫോൺ തട്ടിപ്പറിച്ച് ഓടിയ പ്രതി അറസ്റ്റിൽ

പ്രതി ബിജു മൂന്ന് ദിവസം മുമ്പാണ് മറ്റൊരു കേസിൽ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

എറണാകുളം

By

Published : Aug 1, 2019, 12:32 AM IST

എറണാകുളം: ഹൈക്കോടതി ജംഗ്ഷനിൽ ഫോൺ ചെയ്തുകൊണ്ടിരുന്ന യുവാവിന്‍റെ ഫോൺ തട്ടിപ്പറിച്ച് ഓടിയ പ്രതി അറസ്റ്റിൽ. എറണാകുളം മുണ്ടംവേലി വലിയവീട്ടിൽ ബിജു ജോസഫ് എന്നയാളെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ജംഗ്ഷനിൽ ഫോൺ ചെയ്തുകൊണ്ടിരുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവിന്‍റെ ഫോൺ പ്രതി തട്ടിപ്പറിക്കുക ആയിരുന്നു. തടയാൻ ശ്രമിച്ച യുവാവിനെ പ്രതി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവം കണ്ടു നിന്ന ആളുകൾ പ്രതിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ സമീപത്തെ ബഹുനില കെട്ടിടത്തിൽ കയറി ഒളിച്ചു. സംഭവമറിഞ്ഞ് എത്തിയ പൊലീസ് കെട്ടിടത്തിൽ നടത്തിയ തിരച്ചിലിലൂടെ ഒളിച്ചിരുന്ന പ്രതിയെ സാഹസികമായാണ് പിടികൂടിയത്. പ്രതി ബിജു മൂന്നു ദിവസം മുമ്പാണ് മറ്റൊരു കേസിൽ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. എറണാകുളം അസിസ്റ്റന്‍റ് കമ്മിഷണർ കെ ലാൽജിയുടെ നേതൃത്വത്തിൽ സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ എസ് വിജയശങ്കർ എസ് ഐ മാരായ സുനുമോൻ കെ, മധു എം സി, എസ് സിപിഒമാരായ ഷാജി, ശജിത്ത്, രഞ്ജിത്ത് സിപിഒ മുഹമ്മദ് ഇസ്ഹാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details