കേരളം

kerala

ETV Bharat / state

മൊബൈല്‍ ചികിത്സ യൂണിറ്റ്; കൊച്ചി നഗരസഭയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ - devan ramachandran

കൊവിഡ്‌ വ്യാപനം രൂക്ഷമായതോടെ കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ കൊവിഡ്‌ മൊബൈല്‍ ചികിത്സ യൂണിറ്റും കൊവിഡ്‌ കണ്‍ട്രോള്‍ റൂമും ആരംഭിച്ചു.

മൊബൈല്‍ ചികിത്സ യൂണിറ്റ്  കൊച്ചി നഗരസഭ  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍  ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍  കൊവിഡ്‌ വ്യാപനം  കൊവിഡ്‌ കേരളം  ലോക്ക്‌ഡൗണ്‍  കൊവിഡ്‌ കണ്‍ട്രോള്‍ റൂം  covid updates  covid updates kerala  kerala covid  etv bharat covid  etv bharat news  kerala covid story  covid mobile medical unit  mobile medical unit  kochi corporation  kochi story  kochi news  devan ramachandran  justice devan ramachandran
കൊവിഡ്‌ മൊബൈല്‍ ചികിത്സ യൂണിറ്റ്

By

Published : May 6, 2021, 4:29 PM IST

Updated : May 6, 2021, 6:51 PM IST

എറണാകുളം: കൊച്ചി നഗരസഭയുടെ മൊബൈല്‍ ചികിത്സ സംവിധാനം മാതൃകാപരമെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കൊവിഡ്‌ സാഹചര്യത്തില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലെന്നതാണ്. ഈ സാഹചര്യത്തെ മറികടക്കാനുള്ള ഒരു നല്ല ആശയമാണ് കൊവിഡ്‌ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റെന്നും അദ്ദേഹം പറഞ്ഞു.

മൊബൈല്‍ ചികിത്സ യൂണിറ്റ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു

read more:കൊവിഡ് വ്യാപനം : എറണാകുളത്ത് സ്ഥിതി അതീവഗുരുതരം

ഇത്തരം മൊബൈല്‍ ചികിത്സ യൂണിറ്റുകള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തുന്നതോടെ 90 ശതമാനം ആളുകള്‍ക്കും ആശുപത്രിയിലേക്ക് പോകേണ്ടിവരില്ല. കൊവിഡിനെ കുറിച്ചുള്ള ഭീതിയാണ് ജനങ്ങളെ ഭയപ്പെടുത്തുന്നത്. എന്ത്‌ ചെയ്യണമെന്ന് അറിയാതെ ജനങ്ങള്‍ നെട്ടോട്ടമോടുകയാണെന്നും ജസ്റ്റിസ് പറഞ്ഞു. കൊച്ചി നഗരസഭയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊവിഡ്‌ കണ്‍ട്രോള്‍ റൂമിന്‍റെയും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്‍റെ ഉദ്‌ഘാടനവും ഫ്ലാഗ്‌ ഓഫ്‌ കര്‍മ്മവും അദ്ദേഹം നിര്‍വഹിച്ചു. കൊച്ചി മേയർ എം.അനിൽകുമാർ ഉൾപ്പടെയുള്ളവര്‍ ചടങ്ങിൽ പങ്കെടുത്തു.

Last Updated : May 6, 2021, 6:51 PM IST

ABOUT THE AUTHOR

...view details