കൊച്ചി:പൊലീസ് ലാത്തി ചാര്‍ജില്‍ മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രാഹാമിന്‍റെ കയ്യൊടിഞ്ഞു. കൊച്ചി റേഞ്ച് ഡി ഐ ജി ഓഫീസിലേക്ക് സി പി ഐ നടത്തിയ മാര്‍ച്ചിനിടയിലെ സംഘര്‍ഷത്തിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കുണ്ട്. എംഎല്‍എയേയും പരിക്കേറ്റവരേയും ആദ്യം മുവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് എംഎല്‍എയെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
പൊലീസ് ലാത്തിചാര്‍ജില്‍ എംഎല്‍എയുടെ കയ്യൊടിഞ്ഞു - Cochin
മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രാഹാമിന്‍റെ കൈയാണ് ഒടിഞ്ഞത്. ഡി ഐ ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് സംഭവം
കൊച്ചിയില്‍ സിപിഐ മാര്‍ച്ചില്‍ സംഘര്‍ഷം
ഞാറയ്ക്കല്‍ സി ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും പ്രയോഗിക്കുന്നതിനിടയിലാണ് എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റത്
Last Updated : Jul 23, 2019, 6:30 PM IST