കേരളം

kerala

ETV Bharat / state

Mister Hacker All Set To Release : ഹാരിസും അന്ന രാജനും ഒന്നിക്കുന്ന 'മിസ്‌റ്റർ ഹാക്കർ' സെപ്‌റ്റംബർ 22ന് തിയേറ്ററുകളില്‍

സുറുമിയുമായുള്ള പ്രണയവും അതേത്തുടർന്ന് കുഞ്ഞുമോന്‍റെ ജീവിതത്തിൽ നടക്കുന്ന സംഭവബഹുലമായ കാര്യങ്ങളുമാണ് മിസ്റ്റർ ഹാക്കർ പറയുന്നത്

Mister Hacker all set to release  മിസ്‌റ്റർ ഹാക്കർ  മലയാള ചിത്രം  Malayalam movie  new malayalam movie going to release  സെപ്‌റ്റംബർ 22ന് തിയേറ്ററുകളിലേക്ക്  Hits theaters on September 22  Mister Hacker malayalam movie  ഹാരിസും അന്ന രാജനും ഒന്നിക്കുന്ന മലയാള ചിത്രം  starring Harris and Anna Rajan
Mister Hacker All Set To Release

By ETV Bharat Kerala Team

Published : Sep 19, 2023, 10:26 PM IST

എറണാകുളം : ഹാരിസ് കല്ലാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘മിസ്‌റ്റർ ഹാക്കർ’ സെപ്റ്റംബർ 22ന് തിയേറ്ററുകളിലേക്ക് (Mister Hacker all set to release). സി.എഫ്.സി ഫിലിംസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം തന്ത്ര മീഡിയ റിലീസാണ് തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ഇടുക്കിയിലെ ഒരു മലയോരത്ത് ജീവിക്കുന്ന ആളാണ് കുഞ്ഞുമോൻ. സുറുമിയുമായുള്ള പ്രണയവും അതേത്തുടർന്ന് കുഞ്ഞുമോന്‍റെ ജീവിതത്തിൽ നടക്കുന്ന സംഭവബഹുലമായ കാര്യങ്ങളുമാണ് മിസ്റ്റർ ഹാക്കർ പറയുന്നത്.

ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്മാൻ, എം.എ. നിഷാദ്, മാണി സി കാപ്പൻ, ടോണി ആൻ്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്‌മ രാജൻ, അൽമാസ് മോട്ടിവാല, അക്ഷര രാജ്, അർച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന കുറുപ്പ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ALSO READ:കഥ, തിരക്കഥ, സംവിധാനം ഹാരിസ് ; മിസ്‌റ്റർ ഹാക്കറിന്‍റെ ടീസർ പുറത്ത്

അഷ്‌റഫ്‌ പാലാഴിയാണ് ചിത്രത്തിന്‍റെ ക്യാമറാമാൻ. രാജീവ് ആലുങ്കൽ, ഹരി മേനോൻ എന്നിവരുടെ വരികൾക്ക് റോണി റാഫേൽ, സുമേഷ് കൂട്ടിക്കൽ, റോഷൻ ജോസഫ് എന്നിവർ ചേർന്ന് സംഗീതം ഒരുക്കുന്നു. പി. ജയചന്ദ്രൻ, വിധു പ്രതാപ്, നജീം അർഷാദ്, ബേബി, അഭിജിത് കൊല്ലം, വിവേക് ആനന്ദ്, നിത്യ മാമ്മൻ, കാവ്യ എസ് ചന്ദ്ര എന്നിവരാണ് ​ഗായകർ.

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: രമ ജോർജ്, അബ്‌ദുൽ സമദ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ചാക്കോ കാഞ്ഞൂപ്പറമ്പൻ, കലാസംവിധാനം: രാജൻ ചെറുവത്തൂർ, പ്രൊജക്‌ട് ഡിസൈനർ: ഷാജിത്ത് തിക്കോടി, ആക്ഷൻ: അഷറഫ് ഗുരുക്കൾ, ജിറോഷ്, വസ്ത്രാലങ്കാരം: ഗായത്രി നിർമ്മല, മേക്കപ്പ്: മനു പാലോട്, അസോസിയേറ്റ് ഡയറക്‌ടർ: വിനോദ് ചന്ദ്രൻ, സ്റ്റിൽസ്: ഷാലു പേയാട്, പബ്ലിസിറ്റി ഡിസൈൻസ്: രാഹുൽ രാജ്, പി.ആർ.ഒ: പി ശിവപ്രസാദ്.

ALSO READ:മെല്ലേ അനുരാഗമെന്‍... മിസ്‌റ്റര്‍ ഹാക്കറിലെ പ്രണയ ഗാനം പുറത്ത്

'മിസ്‌റ്റര്‍ ഹാക്കറി'ലെ വീഡിയോ ഗാനം ശ്രദ്ധനേടിയിരുന്നു. ഹരി മേനോന്‍റെ വരികള്‍ക്ക് റോഷന്‍ ജോസഫ്‌ സംഗീതം നല്‍കിയ ചിത്രത്തിലെ 'മെല്ലേ അനുരാഗമെന്‍' എന്ന മനോഹര പ്രണയ ഗാനമാണ് ശ്രദ്ധിക്കപ്പെട്ടത്. നിത്യ മാമ്മന്‍, വിവേകാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം. സിനിമയിലെ 'ചങ്കിന് ചങ്കേ ചെങ്കൊടി തന്നെ പിടിക്ക്, ചങ്കൂറ്റമോടെ നീ ചെങ്കനാലി മുളയ്‌ക്ക്' എന്ന് തുടങ്ങുന്ന വിപ്ലവ ഗാനം തീര്‍ത്തും സംഗീതാസ്വാദകരുടെ സിരകളില്‍ ആവേശം നിറച്ചു. നജീം അര്‍ഷാദ് ആലപിച്ച ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details