എറണാകുളം: കൊച്ചിയിൽ നിന്ന് അഞ്ചു ദിവസം മുൻപ് കാണാതായ 13 വയസുകാരൻ യുവരാജിനെ വേളാങ്കണ്ണിയിൽ നിന്നും കണ്ടെത്തി. കൊച്ചി വൈറ്റിലയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ പാണ്ഡ്യൻ, ദീപ ദമ്പതികളുടെ മകനാണ് യുവരാജ്.
കാണാതായ 13 വയസുകാരനെ വേളാങ്കണ്ണിയിൽ നിന്നും കണ്ടെത്തി - maradu police station
കൊച്ചിയിൽ നിന്ന് അഞ്ചു ദിവസം മുൻപ് കാണാതായ യുവരാജിനെ വേളാങ്കണ്ണിയിൽ ഒരു ഹോട്ടലിൽ കണ്ടെത്തി.
missing boy found in velankanni
ഏപ്രിൽ 11-ാം തീയതി രാവിലെ 12 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. സൈക്കിളിൽ പുറത്തേക്ക് പോയ കുട്ടിയെ തിരികെ കാണാത്തതിൽ പരിഭ്രാന്തരായ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരന്നു. തുടർന്ന് മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചു. അഞ്ചാംദിനം വേളങ്കണ്ണിയിൽ ഒരു ഹോട്ടലിൽ വെച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് കുട്ടിയെ മാതാപിതാക്കളെ ഏൽപിച്ചു. മകനെ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് അമ്മ ദീപ പ്രതികരിച്ചു.
Last Updated : Apr 16, 2021, 7:33 PM IST