എറണാകുളം:റോഡുകളുടെ ശോചനീയാവസ്ഥയുടെ പേരിൽ കൊച്ചി കോർപ്പറേഷനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. കൊച്ചിയിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി വിമർശനമുന്നയിച്ചത്. റോഡുകൾ യഥാസമയം അറ്റകുറ്റപണികൾ നടത്തുന്നതിന് എന്താണ് തടസ്സമെന്ന് കോടതി ചോദിച്ചു. ഫണ്ടില്ലാത്തതാണ് കരണമെന്നായിരുന്നു കോർപ്പറേഷന്‍റെ മറുപടി.
റോഡുകളുടെ ശോചനീയാവസ്ഥ; കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം - HC criticizes Kochi Corporation
എന്തിനാണിങ്ങനെയൊരു കോർപ്പറേഷനെന്ന് കോടതി ചോദിച്ചു. ജനങ്ങളെ ഭയമില്ലാത്തത് കൊണ്ടല്ലേ റോഡ് നന്നാക്കാത്തെ തെന്നും റോഡുകളുടെ ചുമതലയുള്ള നഗരസഭ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാകാനും നിർദേശം നൽകി

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫണ്ട് ലഭിക്കുന്ന കോർപ്പറേഷനാണ് കൊച്ചി. ഇതിനേക്കാൾ ഫണ്ട് കുറഞ്ഞ നഗരസഭകൾ റോഡ് ഇതിലും നന്നായി സംരക്ഷിക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതോടെയാണ് കൊച്ചി കോർപ്പറേഷനെതിരെ ഹൈക്കോടതി ആഞ്ഞടിച്ചത്. എന്തിനാണിങ്ങനെയൊരു കോർപ്പറേഷനെന്ന് കോടതി ചോദിച്ചു. ജനങ്ങളെ ഭയമില്ലാത്തത് കൊണ്ടല്ലേ റോഡ് നന്നാക്കാത്തതെന്ന് ചോദിച്ച കോടതി റോഡുകളുടെ ചുമതലയുള്ള നഗരസഭ ഉദ്യോഗസ്ഥരോട് കോടതിയിൽ ഹാജരാകാനും ആവശ്യപ്പെട്ടു. അഞ്ച് മേഖല എഞ്ചിനീയർമാർ ഈ മാസം 20 ന് നേരിട്ട് ഹാജരായി വിശദീകരണം നൽകാനും കോടതി നിർദേശിച്ചു.
കൊച്ചി നഗരത്തിലെ ഭൂരിഭാഗം റോഡുകളും കൊച്ചി കോർപ്പറേഷന് കീഴിലുള്ളതാണ്. ബാക്കി റോഡുകൾ വിശാല കൊച്ചി വികസന അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്‍റെയും കീഴിലാണ്.