എറണാകുളം: ആദിവാസി കോളനിയിൽ ആത്മഹത്യ ചെയ്‌ത യുവാവിന്‍റെ മൃതദേഹവുമായി മൂന്ന് കിലോമീറ്ററോളം ദൂരം നടക്കേണ്ടി വന്ന സംഭവം നിര്‍ഭാഗ്യകരമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. യുപിയിലും ഉത്തർപ്രദേശിലെയും അവസ്ഥ വച്ച് താരതമ്യം ചെയ്യരുതെന്നും കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. കോതമംഗലം കുഞ്ചിപ്പാറ കോളനിയിലാണ് കഴിഞ്ഞ ദിവസം യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോളനിയിലേക്ക് റോഡ് സൗകര്യമില്ലാത്തലിനാല്‍ ഇയാളുടെ മൃതദേഹം പായയില്‍ പൊതിഞ്ഞ് അയല്‍വാസികള്‍ മൂന്ന് കിലോമീറ്ററാണ് നടന്നാണ്.
ആദിവാസി യുവാവിന്‍റെ മൃതദേഹം ചുമന്ന് നടന്ന സംഭവം; നിര്‍ഭാഗ്യകരമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ - minister vs sunilkumar
കോതമംഗലം കുഞ്ചിപ്പാറ കോളനിയിലാണ് കഴിഞ്ഞ ദിവസം യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോളനിയിലേക്ക് റോഡ് സൗകര്യമില്ലാത്തലിനാല്‍ ഇയാളുടെ മൃതദേഹം പായയില്‍ പൊതിഞ്ഞ് അയല്‍വാസികള്‍ മൂന്ന് കിലോമീറ്ററാണ് നടന്നാണ്.
വി.എസ് സുനിൽകുമാർ
കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ കോളനിയിലേക്ക് പാലവും റോഡും നിർമിക്കണമെന്നത് നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്. മഴക്കാലത്ത് പുഴയിൽ വെള്ളംനിറഞ്ഞാൽ ബ്ലാവന കടത്ത് വഴിയുള്ള യാത്ര ദുഷ്‌കരമാകും. ഇതോടെ കോളനിക്കാർ ഒറ്റപ്പെട്ട അവസ്ഥയിലാകുന്നതും പതിവ് സംഭവമാണ്. മാറി മാറി വരുന്ന സർക്കാരുകൾ ബഡ്‌ജറ്റിൽ ആദിവാസികളുടെ ക്ഷേമത്തിനായി കോടികൾ മാറ്റിവെക്കുന്നുണ്ടെങ്കിലും കാടിന്‍റെ മക്കൾക്ക് വേണ്ട രീതിയിൽ ലഭിക്കുന്നില്ലെന്ന പരാതികൾ നേരത്തെ തന്നെ ഉയർന്നിരുന്നു.