കേരളം

kerala

ETV Bharat / state

വാര്‍ത്താസമ്മേളനത്തിലൂടെ ഗവര്‍ണര്‍ വ്യക്തമാക്കിയത് രാഷ്‌ട്രീയം; പ്രതികരണവുമായി മന്ത്രി പി.രാജീവ്

ഗവർണർ വാര്‍ത്താസമ്മേളനത്തിലൂടെ തന്‍റെ രാഷ്‌ട്രീയം എന്താണെന്നാണ് വ്യക്തമാക്കിയതെന്ന് വ്യവസായ മന്ത്രി പി.രാജീവ്

Minister P Rajeev  Minister  Governor  Governor Press meet  Governor is expressing his own political view  ഗവര്‍ണര്‍  ഗവര്‍ണര്‍ വ്യക്തമാക്കിയത് രാഷ്‌ട്രീയം  പ്രതികരണവുമായി മന്ത്രി  രാജീവ്  വ്യവസായ മന്ത്രി  എറണാകുളം  രാഷ്‌ട്രീയം  മന്ത്രി  സുപ്രീം കോടതി
വാര്‍ത്താസമ്മേളനത്തിലൂടെ ഗവര്‍ണര്‍ വ്യക്തമാക്കിയത് രാഷ്‌ട്രീയം; പ്രതികരണവുമായി മന്ത്രി പി.രാജീവ്

By

Published : Sep 19, 2022, 9:03 PM IST

എറണാകുളം:ഗവർണർ എല്ലാ പരിധിയും ലംഘിച്ചുള്ള പ്രതികരണമാണ് നടത്തുന്നതെന്ന് സമൂഹം തിരിച്ചറിയുന്നുണ്ടെന്ന് വ്യവസായ മന്ത്രി പി.രാജീവ്. തന്‍റെ രാഷ്‌ട്രീയം എന്താണെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ടെന്നും ആർഎസ്‌എസുമായി അടുത്ത ബന്ധമാണുള്ളതെന്ന് അദ്ദേഹം പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗവർണർ നടത്തിയ വാർത്താസമ്മേളനത്തെ കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്താസമ്മേളനത്തിലൂടെ ഗവര്‍ണര്‍ വ്യക്തമാക്കിയത് രാഷ്‌ട്രീയം; പ്രതികരണവുമായി മന്ത്രി പി.രാജീവ്

അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയം തിരിച്ചറിയാനും ഇപ്പോൾ അദ്ദേഹം നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ എന്തിന് വേണ്ടിയാണെന്ന് മനസിലാക്കാനും ഗവർണർ നടത്തിയ വാർത്താസമ്മേളനം സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇർഫാൻ ഹബീബിന് ചരിത്രമറിയില്ല, ഐൻസ്‌റ്റീന് ശാസ്‌ത്രമറിയില്ല, ടാഗോറിന് സാഹിത്യമറിയില്ല എന്നു പറഞ്ഞാൽ എങ്ങിനെ പ്രതികരിക്കുമെന്നും മന്ത്രി ചോദിച്ചു. പുതിയ വിഷയങ്ങളൊന്നും ഗവർണർ പറഞ്ഞിട്ടില്ലെന്നും മൂന്ന് വർഷം മുമ്പ് നടന്ന സംഭവമാണ് പറഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു.

"ഇതെല്ലാം നേരത്തെ ചർച്ച ചെയ്‌തു കഴിഞ്ഞതാണ്. അതും ബില്ലുകൾ പാസാക്കുന്നതും തമ്മിൽ എന്താണ് ബന്ധമുള്ളത്. ഗവർണർ പാർലമെന്‍ററി സംവിധാനത്തിനുള്ളിലാണ് പ്രവർത്തിക്കുന്നത് എന്ന ബോധ്യത്തോടെ തന്‍റെ ചുമതല നിർവഹിക്കുകയാണ് വേണ്ടത്. വല്ലാതെ തരംതാഴുന്ന രീതിയിലുള്ള പ്രതികരണങ്ങൾ ഗവർണർ പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് തങ്ങൾ പ്രതീക്ഷിക്കുന്നില്ല", എന്നും മന്ത്രി പറഞ്ഞു.

വൈദേശിക പ്രത്യേയശാസ്‌ത്രമെന്ന ഗവർണറുടെ പരാമർശം ചൂണ്ടികാണിച്ച് ഗവർണർ പദവിയും പാർലമെന്‍ററി സംവിധാനവും വൈദേശികമല്ലേയെന്നും മന്ത്രി ചോദിച്ചു. നിയമസഭ പാസാക്കിയ ബില്ല് ഗവർണർ ഒപ്പിടരുതെന്ന് പ്രതിപക്ഷം പറയുന്നതിൽ രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും ഇത് രാജഭരണമോ, വൈസ്രോയി ഭരണമോ അല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഗവർണർ പദവിയിലിരുന്ന് ആർഎസ്എസ് നേതാവിനെ കണ്ടത് ശരിയായില്ല. മറ്റൊരു പരിപാടിക്ക് എത്തിയപ്പോൾ കണ്ടുവെന്നാണ് പറയുന്നത്. അദ്ദേഹത്തിന് മറ്റ് എന്ത് പരിപാടിയാണ് ഉണ്ടായിരുന്നതെന്നും മന്ത്രി ചോദിച്ചു.

പേരറിവാൾ കേസിൽ ഗവർണറുടെ അധികാരം സംബന്ധിച്ച് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തിൽ തെരെഞ്ഞെടുക്കപ്പെട്ട സഭയയ്ക്കാണ് അധികാരമുള്ളതെന്നും ഭരണഘടനയ്ക്ക് അനുസൃതമായി ഗവർണര്‍ പ്രവർത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പി.രാജീവ് കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details