കേരളം

kerala

സ്വകാര്യ വ്യവസായ പാർക്കുകളുടെ അടിസ്ഥാന വികസനത്തിനായി മൂന്ന് കോടി : പി രാജീവ്

By

Published : Apr 13, 2022, 4:48 PM IST

സ്വകാര്യ വ്യവസായ പാർക്കുകളുടെ അടിസ്ഥാന വികസനത്തിനായി മൂന്ന് കോടി രൂപ വരെ അനുവദിക്കുമെന്ന് മന്ത്രി പി.രാജീവ്

സ്വകാര്യ വ്യവസായ പാർക്കുകളുടെ അടിസ്ഥാന വികസനത്തിനായി മൂന്ന് കോടി രൂപ  വ്യവസായ മന്ത്രി പി.രാജീവ്  കിൻഫ്ര പെട്രോ കെമിക്കൽ പാർക്ക്  സ്വകാര്യ വ്യവസായ പാർക്കുകളുടെ അടിസ്ഥാന വികസനം  minister p rajeev  Incentive for infrastructure development
സ്വകാര്യ വ്യവസായ പാർക്കുകളുടെ അടിസ്ഥാന വികസനത്തിനായി മൂന്ന് കോടി: വ്യവസായ മന്ത്രി പി.രാജീവ്

എറണാകുളം : സ്വകാര്യ വ്യവസായ പാർക്കുകളുടെ നിക്ഷേപകർക്ക് പശ്ചാത്തല വികസനത്തിനായി മൂന്ന് കോടി രൂപ വരെ ഇന്‍സെന്‍റീവ് അനുവദിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കിൻഫ്ര പെട്രോ കെമിക്കൽ പാർക്കിന്‍റെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന സൗകര്യവികസന മേഖലയിൽ കേരളം അതിവേഗം മാറുകയാണ്. ഒരു വർഷത്തിനിടെ ഒരു ലക്ഷം വ്യവസായ സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു. ഇതിന് കൂട്ടായ പ്രവർത്തനം ആവശ്യമായതിനാൽ വിവിധ വകുപ്പുകളുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.

സംരംഭകരും ഉദ്യോഗസ്ഥരും മുതൽ തൊഴിലാളി യൂണിയനുകൾ ഉൾപ്പടെ വിവിധ തലത്തിലുള്ളവരിൽ നിന്ന് പൂർണ സഹകരണം ഉറപ്പാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു. പെട്രോ കെമിക്കൽ പാർക്ക് സ്ഥാപിക്കുന്ന അമ്പലമുകൾ ഭാഗത്തെ സ്ഥാപനങ്ങൾ നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ആലുവയിലെ പമ്പിംഗ് സ്റ്റേഷനിൽ നിന്ന് കിൻഫ്ര പ്രത്യേക പൈപ്പ്‌ ലൈൻ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

എഫ്.എ.സി.ടി.യിൽ നിന്ന് ഏറ്റെടുത്തിട്ടുള്ള 481.79 ഏക്കർ ഭൂമിയിൽ ടൗൺഷിപ്പ് മാതൃകയിലാണ് നിർദിഷ്‌ട പെട്രോ കെമിക്കൽ പാർക്ക് രൂപകൽപ്പന ചെയ്‌തിട്ടുള്ളത്. നിർമാണ പ്രവർത്തനങ്ങൾക്ക് പുറമെ ഭൂമി ഏറ്റെടുക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഉൾപ്പടെ 1200 കോടി രൂപയാണ് മൊത്തം പദ്ധതിച്ചെലവ് കണക്കാക്കുന്നത്. ബി.പി.സി.എൽ ഉൾപ്പടെ 35 നിക്ഷേപകർക്കായി 230 ഏക്കർ ഭൂമി ഇതിനോടകം അനുവദിച്ചിട്ടുണ്ട്.

പെട്രോ കെമിക്കൽ പാർക്ക് യാഥാർഥ്യമാക്കുന്നതിനായി രണ്ടര വർഷത്തെ സമയമാണ് അനുവദിച്ചിട്ടുള്ളതെങ്കിലും രണ്ട് വർഷം കൊണ്ട് തന്നെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ABOUT THE AUTHOR

...view details