എറണാകുളം:രാഹുൽ ഗാന്ധി കേരളത്തിലുണ്ടായിട്ടും എ.കെ.ജി സെന്‍റര്‍ ആക്രമണത്തിൽ അപലപിക്കാത്തത് ദൗർഭാഗ്യകരമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ബി.ജെ.പി ഓഫിസ് ആവശ്യമുണ്ടോയെന്ന സംശയത്തിലേക്കാണ് കാര്യങ്ങൾ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി കേരളത്തിലുണ്ടായിട്ടും എ.കെ.ജി സെന്‍റര്‍ ആക്രമണത്തിൽ അപലപിക്കാത്തത് ദൗർഭാഗ്യകരമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഈ സംശയത്തിലേക്ക് എത്താന്‍ കാരണം കേരളത്തിലെ കോൺഗ്രസ് ബി.ജെ.പിയുടെ പ്രവർത്തനം ഭംഗിയായി നടപ്പിലാക്കുന്നുണ്ട്. ബി.ജെ.പി ഓഫിസ് അടച്ചുപൂട്ടി കെ.പി.സി.സി ഓഫിസിലേക്ക് ചേർക്കുന്നതാണ് നല്ലത്. സംഘപരിവാർ ഉയർത്തുന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് കോൺഗ്രസ് നിയമസഭയ്‌ക്ക് അകത്തും പുറത്തും പോകുന്നത്. എ.കെ.ജി സെന്‍റര്‍ ആർക്കും ബോംബ് എറിയാവുന്ന കേന്ദ്രമാണെന്ന് തുടർച്ചയായി പ്രചരിപ്പിക്കുകയാണ്.
ALSO READ|എകെജി സെന്‍ററിന് നേരെ ആക്രമണം: പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്
തുടർഭരണം കോൺഗ്രസിൽ സൃഷ്‌ടിച്ച വിഭ്രാന്തിയുടെ ഫലമായി എന്തൊക്കെയാണ് പറയുന്നത്, ചെയ്യുന്നത് എന്ന് മനസിലാക്കാത്ത സ്ഥിതിയാണ് ഉള്ളത്. ഇടതുപക്ഷത്തിന് എതിരെ പ്രകോപനം സൃഷ്‌ടിക്കുന്ന ഫാക്‌ടറിയായി കേരളത്തിലെ കോൺഗ്രസ് മാറി. ഇത് ഗൗരവമായി കാണേണ്ട കാര്യമാണ്. അതേസമയം കേന്ദ്ര സർക്കാറിന് എതിരെയോ, ബി.ജെ.പിക്ക് എതിരെയോ ഒരക്ഷരം സംസാരിക്കാൻ അവർക്ക് കഴിയുന്നില്ല. കേരളത്തിൽ പൊലീസ് സംവിധാനം മികവുറ്റതാണ്. എ.കെ.ജി സെന്‍ററിൽ ആക്രമണം നടത്തിയ പ്രതിയെയും പൊലീസ് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.