എറണാകുളം: വെള്ളം കയറിയതിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ച തങ്കളം ജവഹർ കോളനിയിലെ കുടുംബങ്ങളെ മന്ത്രി ജി സുധാകരന്‍ സന്ദര്‍ശിച്ചു. കോതമംഗലത്തെ ദുരിതാശ്വാസ ക്യാമ്പിലെത്തിയാണ് മന്ത്രി ഇവരെ സന്ദര്‍ശിച്ചത്. 33 കുടുംബങ്ങളാണ് ടൗണിലെ യുപി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ ഉള്ളത്.
കോതമംഗലം ദുരിതാശ്വാസക്യാമ്പ് മന്ത്രി ജി സുധാകരന്‍ സന്ദര്‍ശിച്ചു - ജി സുധാകരന്‍
ആന്‍റണി ജോൺ എംഎല്‍എ, സിപിഎം ഏരിയാ സെക്രട്ടറി ആര്‍ അനിൽകുമാർ തുടങ്ങിയവർക്കൊപ്പമാണ് മന്ത്രി ക്യാമ്പിലെത്തിയത്
ആന്‍റണി ജോൺ എംഎല്‍എ, സിപിഎം ഏരിയാ സെക്രട്ടറി ആര്‍ അനിൽകുമാർ തുടങ്ങിയവർക്കൊപ്പം ദുരിതാശ്വാസ ക്യാമ്പിലെത്തിയ മന്ത്രി ജനങ്ങളുടെ പരാതികള്‍ കേട്ടു. കഴിഞ്ഞ 20 വർഷമായി തങ്ങൾ സമാനമായ അവസ്ഥയാണ് നേരിടുന്നതെന്ന് അവർ മന്ത്രിയോട് പറഞ്ഞു. തോടിനു വീതികൂട്ടുകയോ, സ്ഥിരമായി മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിച്ചോ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് മന്ത്രി പറഞ്ഞു. തന്‍റെ വകുപ്പായിരുന്നെങ്കില്‍ പരിഹാരം ഇത്രയും നീണ്ട് പോകില്ലായിരുന്നു. തോട് കയ്യേറിയവർക്കെതിരെ നടപടിയെടുക്കുമെന്നും കഴിഞ്ഞ വെള്ളപ്പൊക്കത്തിന് നഷ്ടപരിഹാരം കിട്ടാത്തവർക്ക് ഉടൻ കൊടുത്തു തീർക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.