എറണാകുളം :തൊണ്ടിമുതല്‍ മോഷണക്കേസില്‍ തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസാണ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ അന്വേഷണം നടത്താനോ കുറ്റപത്രം സമർപ്പിക്കാനോ പൊലീസിനും ഇത്തരത്തിൽ സമർപ്പിക്കുന്ന കുറ്റപത്രം ഫയലിൽ സ്വീകരിക്കാൻ കോടതിക്കും അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
തൊണ്ടിമുതല്‍ മോഷണക്കേസ് റദ്ദാക്കണം ; ഹൈക്കോടതിയെ സമീപിച്ച് ആന്‍റണി രാജു
ലഹരിക്കേസ് പ്രതിയെ രക്ഷിക്കാനാണ് തൊണ്ടി മുതലില്‍ കൃത്രിമത്വം കാണിച്ചത്. 1990ലാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വിദേശിയെ പിടികൂടിയത്
also read:ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ മോഷണകേസ്: വിചാരണക്കോടതിയോട് റിപ്പോർട്ട് തേടി ഹൈക്കോടതി
തൊണ്ടിമുതല്‍ മോഷണ കേസില്‍ വിചാരണക്കോടതിയിൽ നിന്നും ഹൈക്കോടതി റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. 2006 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ അനന്തമായി നീളുന്നത് ഗൗരവകരമാണെന്ന് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹർജിയിൽ സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ലഹരിക്കേസില്‍ പ്രതിയായ വിദേശിയെ കേസില്‍ നിന്ന് രക്ഷിക്കാനായി അഭിഭാഷകനായ ആന്‍റണി രാജു തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചുവെന്നതാണ് കേസ്.