കേരളം

kerala

ETV Bharat / state

കാലിത്തീറ്റക്കും മരുന്നിനും വില കൂടി, പാലിന് വിലയില്ല; പ്രതിസന്ധിയിലായി ക്ഷീരകര്‍ഷകര്‍ - ക്ഷീര കർഷകർ

ലാഭമില്ലാത്ത കച്ചവടം അവസാനിപ്പിച്ച് ക്ഷീര കര്‍ഷകര്‍. ദുരിതത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം

ക്ഷീര കർഷകർ പ്രതിസന്ധിയിൽ

By

Published : Aug 15, 2019, 5:10 PM IST

Updated : Aug 15, 2019, 7:33 PM IST

എറണാകുളം:ക്ഷീരകര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലാവുന്നു. കാലിത്തീറ്റയുടെയും കാലികളുടെ മരുന്നിന്‍റെ വില വര്‍ധവും കര്‍ഷകരുടെ നടുവൊടിക്കുന്നു. മൂന്ന് വർഷം മുമ്പ് പാലിന്‍റെ വില സര്‍ക്കാര്‍ നാല് രൂപ വർധിപ്പിച്ചിരിന്നു. അന്ന് ഒരു ചാക്ക് കാലിത്തീറ്റയുടെ വില 800 - 900 രൂപ വരെയായിരുന്നു. ഇന്ന് കാലിത്തീറ്റയുടെ വില 1300ലെത്തി. പശുക്കൾക്കുള്ള മരുന്നിനും ഇക്കാലയളവില്‍ വലിയ തോതിലാണ് വില കൂടിയത്. ഈ വില വര്‍ധവിനനുസരിച്ച് പാലിന്‍റെ വിലയില്‍ മാത്രം വര്‍ധനയില്ല.

പ്രതിസന്ധിയിലായി ക്ഷീരകര്‍ഷകര്‍

പാല്‍സൊസൈറ്റികളില്‍ കര്‍ഷകരില്‍ നിന്ന് പാല്‍ ശേഖരിക്കുന്നത് 32 രൂപക്കോ അതിന് താഴെയോ ആണ്. ഇതേ പാല്‍ മില്‍മ വില്‍ക്കുന്നതാവട്ടെ 44 രൂപക്കാണ്. ഇത്തരത്തില്‍ 12 രൂപയിലധികം ഇടനിലക്കാര്‍ ലാഭം കൊയ്യുമ്പോഴും അതിന്‍റെ ചെറിയ അളവ് പോലും ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. അതും ഒരു പൊതുമേഖലാ സ്ഥാപനം. മിൽമയുടെ തന്നെ കാലിത്തീറ്റയായ 'ഗോമതി' പോലും വില വർധിപ്പിച്ചു. ഇത്തരം സാഹചര്യങ്ങള്‍ ക്ഷീര കര്‍ഷകരെ മേഖലയില്‍ നിന്നും അകറ്റുകയാണ്. വാഴക്കുളം മേഖലയിലെ പല പരമ്പരാഗത കർഷകരും തങ്ങളുടെ നിരവധി പശുക്കളെ വിറ്റുകഴിഞ്ഞു. 2009ൽ സംസ്ഥാന സർക്കാരിന്‍റെ ക്ഷീരകർഷക പുരസ്കാരം നേടിയ ഹർഷൻ എന്ന കർഷകൻ പൂർണമായും പശുവളര്‍ത്തല്‍ നിറുത്താന്‍ തീരുമാനിച്ചു. പുരസ്കാരം നേടുമ്പോൾ 55 പശുക്കൾ ഉണ്ടായിരുന്ന ഹർഷന് ഇപ്പോൾ മൂന്നെണ്ണം മാത്രം. നഷ്ടം കാരണം പലരും ഇറച്ചി വിലക്കാണ് പശുക്കളെ വില്‍ക്കുന്നത്. ക്ഷീര കര്‍ഷകരുടെ ദുരിതത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ നാട്ടില്‍ നിന്ന് ക്ഷീരകര്‍ഷകര്‍ പൂര്‍ണമായും ഇല്ലാതാവുന്ന സ്ഥിതിയുണ്ടാവുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

Last Updated : Aug 15, 2019, 7:33 PM IST

ABOUT THE AUTHOR

...view details