എറണാകുളം:ഇന്ത്യൻ സമുദ്രാതിർത്തിയിൽ, പാക് ബോട്ടിൽ നിന്നും 25,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പാക് പൗരൻ സുബൈർ ദെറക്ഷാൻഡേയാണ് പിടിയിലായത്. നാർകോട്ടിക്‌സ് കൺട്രോള്‍ ബ്യൂറോ (എന്‍സിബി) പിടികൂടിയ പ്രതിയെ മട്ടാഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.
25,000 കോടിയുടെ മയക്കുമരുന്ന് വേട്ട: പാക് പൗരനായ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ
പാക് ബോട്ടിൽ നിന്നും 25,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ പ്രതിയെ മട്ടാഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്
ALSO READ |കൊച്ചിയിലെ ലഹരിവേട്ട: പിടികൂടിയ ലഹരി വസ്‌തുക്കള്‍ 25,000 കോടി വിലമതിക്കുമെന്ന് എന്‍സിബി
ചരിത്രത്തിലെ വലിയ മയക്കുമരുന്ന് വേട്ടയാണ് എന്‍സിബി നടത്തിയത്. കൊച്ചിയടക്കമുള്ള നഗരങ്ങളിൽ അന്വേഷണം ഊര്‍ജിതമാണ്. ഇറാനിൽ നിന്നും പാകിസ്ഥാൻ വഴിയാണ് മെത്താംഫിറ്റമിനെന്ന മയക്കുമരുന്ന് കടത്തിയത്. ബോട്ടിൽ 2500ലധികം കിലോഗ്രാം മെത്താംഫിറ്റമിനുണ്ടായിരുന്നു. മയക്കുമരുന്നിന്‍റെ ഉറവിടം ഇറാൻ - പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണെന്ന് എന്‍സിബി ഉറപ്പിച്ചുപറയുന്നു. ഇന്ത്യയിൽ ഇതിനുപിന്നില്‍ ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.