സ്വപ്ന കസ്റ്റംസിന് കത്തയച്ചത് യു.എ.ഇ കോണ്‍സുലേറ്റിന്‍റെ പേരില്‍ - UAE Consulate
യുഎഇ കോൺസുലേറ്റ് ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തരത്തിലൊരു മെയിൽ അയച്ചതെന്നാണ് സ്വപ്‌ന അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
എറണാകുളം:സ്വര്‍ണമടങ്ങിയ കാര്‍ഗോ തിരിച്ചയക്കാന്‍ സ്വപ്‌ന സുരേഷ് കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണർക്ക് മെയിൽ അയച്ചത് യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ. കസ്റ്റംസ് തടഞ്ഞുവെച്ച സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ് യുഎഇലേക്ക് തിരിച്ചയക്കണമെന്നായിരുന്നു ആവശ്യം. സ്വപ്‌നയുടെ സ്വന്തം ഐ.ഡിയിൽ നിന്നും അയച്ച ഈ സന്ദേശം കസ്റ്റംസ് അവഗണിക്കുകയായിരുന്നു. പിടിക്കപെടുമെന്ന് ഉറപ്പായതോടെയാണ് സ്വർണമടങ്ങിയ ബാഗേജ് എത്രയും വേഗം യുഎഇലേക്ക് തിരിച്ചയച്ച് രക്ഷപെടാനുള്ള വഴി തേടിയത്. യുഎഇ കോൺസുലേറ്റ് ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തരത്തിലൊരു മെയിൽ അയച്ചതെന്നാണ് സ്വപ്‌ന അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.