എറണാകുളം: മെൽബൺ- കൊച്ചി വിമാനം നെടുമ്പാശ്ശേരിയിലെത്തി. രോഗലക്ഷണങ്ങളെ തുടർന്ന് ഒരു യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശിയായ യാത്രക്കാരനെയാണ് കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. 221 യാത്രക്കാരുമായാണ് വിമാനം എത്തിയത്. അഞ്ച് കുട്ടികളും 10 ഗർഭിണികളും 18 മുതിർന്ന പൗരന്മാരും ഇവരിൽ ഉൾപ്പെടുന്നു.
മെൽബൺ- കൊച്ചി വിമാനം നെടുമ്പാശ്ശേരിയിലെത്തി - എറണാകുളം
221 യാത്രക്കാരുമായാണ് വിമാനം എത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള എട്ട് പേരും വിമാനത്തിലുണ്ടായിരുന്നു
മെൽബൺ- കൊച്ചി വിമാനം കൊച്ചിയിലെത്തി
എറണാകുളം ജില്ലയിലെ 42 യാത്രക്കാരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. ആലപ്പുഴ - 9,ഇടുക്കി - 7,കണ്ണൂർ - 11,കൊല്ലം- 15കോട്ടയം - 28,കോഴിക്കോട്- 14,മലപ്പുറം - 12പാലക്കാട് - 9,പത്തനംത്തിട്ട - 9, തിരുവനന്തപുരം - 28,വയനാട്-9 ,തൃശ്ശൂർ - 20 മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എട്ട് പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്.