കേരളം

kerala

By

Published : Sep 27, 2019, 11:03 PM IST

ETV Bharat / state

എറണാകുളം ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം ചേർന്നു

സമാധാന പൂർണമായ തെരഞ്ഞെടുപ്പിന് എല്ലാ രാഷ്ട്രീയപാർട്ടികളും സഹകരിക്കണമെന്ന് ജില്ലാ കലക്ടർ.

എറണാകുളം ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേർന്നു

കൊച്ചി:എറണാകുളം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം അടക്കമുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം ചേർന്നു. കലക്ട്രേറ്റില്‍ ചേർന്ന യോഗത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ എസ് സുഹാസ് അധ്യക്ഷത വഹിച്ചു. സമാധാന പൂർണമായ തെരഞ്ഞെടുപ്പ് നടപടികൾക്ക് എല്ലാ രാഷ്ട്രീയപാർട്ടികളും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

പോളിങ് ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തും. രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളുമെല്ലാം മാതൃകാ പെരുമാറ്റ ചട്ടം കർശനമായി പാലിക്കണം. ശനി, ഞായർ ദിവസങ്ങളിൽ അവധി ആയതിനാൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ആദ്യമെത്തുന്നവരെ മുൻഗണനാ ക്രമത്തിലായിരിക്കും പത്രികാ സമർപ്പണത്തിന് ക്ഷണിക്കുക. പത്രികയോടൊപ്പം ആവശ്യമായ എല്ലാ രേഖകളും ഉണ്ടാകണമെന്നും രേഖകൾ കൃത്യമാണെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്നും കലക്ടർ കൂട്ടിച്ചേർത്തു. യോഗത്തിന് ശേഷം കലക്ട്രേറ്റിൽ സജ്ജീകരിച്ച വോട്ടിങ് മെഷീനുകളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മോക്ക് പോളും നടത്തി.

ABOUT THE AUTHOR

...view details