കേരളം

kerala

ETV Bharat / state

സിംഗിൾ ബഞ്ച് ഉത്തരവിന് സ്‌റ്റേയില്ല ; മീഡിയ വണിന്‍റെ വിലക്ക് തുടരും - kerala latest news

വിലക്കുമായി ബന്ധപ്പെട്ട് മുദ്രവച്ച കവറിൽ കൂടുതൽ രേഖകൾ ഹാജരാക്കാമെന്ന് കേന്ദ്ര സർക്കാർ കോടതില്‍

media one ban  മീഡിയ വണിന്‍റെ വിലക്ക് തുടരും  സിംഗിൾ ബഞ്ച് ഉത്തരവിന് സ്‌റ്റേയില്ല  kerala latest news  kerala high court on mediaone ban
മീഡിയ വണിന്‍റെ വിലക്ക് തുടരും

By

Published : Feb 10, 2022, 5:43 PM IST

Updated : Feb 10, 2022, 6:15 PM IST

എറണാകുളം : കേന്ദ്ര സർക്കാറിന്‍റെ മീഡിയ വൺ സംപ്രേഷണ വിലക്ക് ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തില്ല. സംപ്രേഷണ വിലക്കിനെതിരായ ഹർജികളിൽ വാദം കേട്ട ഹൈക്കോടതി പിന്നീട് വിധി പറയാനായി മാറ്റി. സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട് മുദ്രവച്ച കവറിൽ കൂടുതൽ രേഖകൾ ഹാജരാക്കാമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

മറുപടി ഫയൽ ചെയ്യാൻ അഡീഷണൽ സോളിസിറ്റർ ജനറൽ സാവകാശം തേടി. ചൊവ്വാഴ്‌ച വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മീഡിയ വണ്ണിനെതിരായ സംപ്രേഷണ വിലക്കിൽ മൗലികാവകാശങ്ങളുടെ ലംഘനം ഉണ്ടായി എന്ന് സുപ്രീം കോടതി മുൻ ഉത്തരവുകൾ ഉദ്ധരിച്ച് ഹർജിക്കാർക്ക് വേണ്ടി ദുഷ്യന്ത് ദാവെ വാദിച്ചു.

ഇത് ഭരണഘടനാപരമായ പ്രശ്‌നമാണ്. കേന്ദ്ര നടപടി ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാകണം. ദേശീയ സുരക്ഷയുടെ പേരിൽ ജുഡീഷ്യൽ പരിശോധന തടയരുത്. അഞ്ച് തവണ മുന്നറിയിപ്പ് നൽകിയ ശേഷം മാത്രമേ സംപ്രേഷണം തടയാൻ പാടുള്ളൂ.

ALSO READ 'യുപി കേരളം ആയാൽ മതത്തിന്‍റെ പേരിൽ കൊലപാതകം ഉണ്ടാകില്ല'; യോഗിക്ക് മറുപടിയുമായി പിണറായി

എന്നാൽ എന്തെങ്കിലും പ്രശ്‌നമുള്ളതായി ഒരിക്കൽ പോലും അറിയിച്ചില്ലെന്നും മീഡിയ വൺ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന വാദം കേന്ദ്ര സർക്കാർ തള്ളി. എല്ലാ നടപടിക്രമങ്ങളും പാലിച്ചതായി എഎസ്‌ജി കോടതിയിൽ വ്യക്തമാക്കി. സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ മൂന്ന് അപ്പീൽ ഹർജികളാണ് കോടതി പരിഗണിച്ചത്.

ചാനലിന്‍റെ മാനേജ്‌മെന്‍റിനെ പ്രതിനിധീകരിച്ച് ചീഫ് എഡിറ്റര്‍ പ്രമോദ് രാമന്‍, സ്ഥാപനത്തിലെ ജീവനക്കാര്‍, കെ.യു.ഡബ്ല്യു.ജെ എന്നിവരാണ് അപ്പീലുകള്‍ ഫയല്‍ ചെയ്‌തത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് ഹർജിയിൽ വാദം കേട്ടത്.

Last Updated : Feb 10, 2022, 6:15 PM IST

ABOUT THE AUTHOR

...view details