കേരളം

kerala

ETV Bharat / state

പെസഹ വ്യാഴം; കളമശ്ശേരി സെന്‍റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു - പെസഹാ ദിനം

അങ്കമാലി ഭദ്രാസന മെത്രാപൊലീത്ത യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

Maundy Thursday celebration  എറണാകുളം  ക്രിസ്‌തീയ സഭ  അങ്കമാലി ഭദ്രാസന  മെത്രാപോലീത്ത യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനി  അങ്കമാലി ഭദ്രാസന മെത്രാപോലീത്ത  പെസഹാ ദിനം  പെസഹ വ്യാഴം
പെസഹ വ്യാഴം; കളമശ്ശേരി സെന്‍റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു

By

Published : Apr 2, 2021, 1:56 AM IST

എറണാകുളം: പെസഹവ്യാഴത്തിന്‍റെ ഭാഗമായി കളമശ്ശേരി സെന്‍റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു. അങ്കമാലി ഭദ്രാസന മെത്രാപോലീത്ത യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയിൽ വൈദീകരും നിരവധി വിശ്വാസികളും പങ്കെടുത്തു.

പെസഹാ ദിനത്തിൽ യേശുക്രിസ്‌തു ശിഷ്യന്മാരുടെ കാൽ കഴുകിയതിന്‍റെ പ്രതീകമായാണ് ക്രിസ്‌തീയ സഭകളിൽ മെത്രാപൊലീത്തമാർ വൈദീകരുടെയും വിശ്വാസികളുടെയും കാൽകഴുകുന്ന ശുശ്രൂഷ നടത്തുന്നത്.

ABOUT THE AUTHOR

...view details