കേരളം

kerala

ETV Bharat / state

കോതമംഗലം ചെറിയപള്ളി പ്രശ്നത്തില്‍ മതമൈത്രി ദേശ സംരക്ഷണ ജാഥ - കോതമംഗലം ചെറിയപള്ളി പ്രശ്നം പൊതു സമൂഹം ഏറ്റെടുക്കുന്നു

ജനപ്രതിനിധികളുടെ ഉപവാസ സമരം, മതമൈത്രി - ദേശ സംരക്ഷണയാത്ര, ഭീമ ഹർജി നൽകൽ മുതലായവ നടത്തുന്നതിന് വിവിധ രാഷ്ട്രീയ-സാമുദായിക - സാമൂഹിക സംഘടനകളടങ്ങുന്ന  സമിതി തീരുമാനിച്ചു.

കോതമംഗലം ചെറിയപള്ളി പ്രശ്നം പൊതു സമൂഹം ഏറ്റെടുക്കുന്നു

By

Published : Nov 1, 2019, 2:55 AM IST

Updated : Nov 1, 2019, 7:18 AM IST

എറണാകുളം:കോതമംഗലം ചെറിയ പള്ളിത്തര്‍ക്കം പൊതു സമൂഹം ഏറ്റെടുക്കുന്നു. ചെറിയ പള്ളി ഇടവകക്കു ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം രൂപീകരിച്ച മതമൈത്രി സംരക്ഷണ സമിതി വിവിധ കർമ പരിപാടികൾ ആവിഷ്കരിച്ചു. ജനപ്രതിനിധികളുടെ ഉപവാസ സമരം, മതമൈത്രി - ദേശ സംരക്ഷണയാത്ര, ഭീമ ഹർജി നൽകൽ മുതലായവ നടത്തുന്നതിന് വിവിധ രാഷ്ട്രീയ-സാമുദായിക - സാമൂഹിക സംഘടനകളടങ്ങുന്ന സമിതി തീരുമാനിച്ചു.

കോതമംഗലം ചെറിയപള്ളി പ്രശ്നത്തില്‍ മതമൈത്രി ദേശ സംരക്ഷണ ജാഥ

നവംബർ 1 വെള്ളിയാഴ്ച രാവിലെ 9 ന് പള്ളിത്താഴത്ത് ജനപ്രതിനിധികളുടെ ഉപവാസ സമരം സംഘടിപ്പിക്കും. കക്ഷി രാഷ്ട്രീയ ഭേദമന്യേ മുനിസിപ്പാലിറ്റിയിലെ കൗൺസിലർമാരും ത്രിതല പഞ്ചായത്തുകളിലെ അംഗങ്ങളും സാമുദായിക നേതാക്കളും ഉപവാസ സമരത്തിൽ പങ്കെടുക്കും. ഉപവാസ സമരം കോതമംഗലം രൂപത അധ്യക്ഷന്‍ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. എൽദോ മാർ ബസേലിയോസ് ബാവായുടെ ഖബറിടം നിലകൊള്ളുന്ന മര്‍തോമ ചെറിയ പള്ളി അടച്ചുപൂട്ടിക്കുന്നതിനുള്ള ഗൂഢനീക്കത്തിന് എതിരെയാണ് മതമൈത്രി ദേശ സംരക്ഷണയാത്ര സംഘടിപ്പിക്കുന്നത്.

സമാപന സമ്മേളനത്തിൽ വിവിധ സാമുദായിക സാംസ്കാരിക രാഷ്ട്രീയ മതനേതാക്കൾ പങ്കെടുക്കും. ഈ ദിവസങ്ങളിൽ ബാവയുടെ ഖബറിട ചിത്രം അലങ്കരിച്ച രഥം നിരവധി വാഹനങ്ങളുടേയും വിശ്വാസികളുടേയും അകമ്പടിയോടുകൂടി കോതമംഗലം താലൂക്കിലേയും കുന്നത്തുനാട് താലൂക്കിന്‍റെ കിഴക്കൻ പ്രദേശങ്ങളിലേയും വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചേരും. രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണ്ണർ മുതലായവർക്കു നൽകുന്നതിനായി ഭീമ ഹർജിയും മത മൈത്രി സംരക്ഷണ സമിതി തയ്യാറാക്കുന്നുണ്ട്.

Last Updated : Nov 1, 2019, 7:18 AM IST

For All Latest Updates

ABOUT THE AUTHOR

...view details