എറണാകുളം:മാർ തോമ ചെറിയപള്ളി സംരക്ഷണ സമരത്തിന്‍റെ രണ്ടാം ഘട്ടമായി 15ന് മനുഷ്യ മതിൽ തീർക്കുന്നു. ചെറിയപള്ളിയുടെ സംരക്ഷണത്തിനായി രൂപീകരിച്ച മതമൈത്രി സംരക്ഷണ സമിതി റിലേ സത്യാഗ്രഹസമരത്തിന് ശേഷമുള്ള രണ്ടാം ഘട്ടസമരം ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് 15ന് വൈകുന്നേരം 4.30ന് അയ്യങ്കാവ് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രപരിസരം മുതല്‍ കോതമംഗലം ടൗണ്‍ ജുമാമസ്ജിദുവരെ മനുഷ്യമതില്‍ തീര്‍ക്കുന്നത്. അയ്യായിരത്തിലേറെപേരെ മനുഷ്യമതിലിന്‍റെ ഭാഗമാക്കാനാണ് തീരുമാനം. ജനപ്രതിനിധികളും വിവിധ സംഘടനകളും സഹകരിക്കും.
മനുഷ്യമതിൽ തീർക്കാൻ ഒരുങ്ങി മതമൈത്രി സംരക്ഷണ സമിതി - എറണാകുളം
അയ്യായിരത്തിലേറെ പേരെ മനുഷ്യമതിലിന്‍റെ ഭാഗമാക്കാനാണ് തീരുമാനം. ജനപ്രതിനിധികളും വിവിധ സംഘടനകളും സഹകരിക്കും.
മനുഷ്യമതിൽ തീർക്കാൻ ഒരുങ്ങി മതമൈത്രി സംരക്ഷണ സമിതി
സമൂഹത്തിന്‍റെ എല്ലാ മേഖലകളിലുള്ളവരും മനുഷ്യ മതിലില്‍ പങ്കുചേരുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ശ്രദ്ധേയമായ ഒരു സമരമായി മനുഷ്യമതില്‍ മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Last Updated : Feb 13, 2020, 4:31 PM IST