എറണാകുളം :വിധവ പെന്‍ഷന്‍ മുടങ്ങിയ സംഭവം ചോദ്യം ചെയ്‌ത് ഇടുക്കി സ്വദേശിയായ മറിയക്കുട്ടി നല്‍കിയ ഹര്‍ജി രാഷ്‌ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹർജി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന സർക്കാർ നിലപാട് നിർഭാഗ്യകരമെന്ന് വിലയിരുത്തിയ കോടതി മറിയക്കുട്ടി എങ്ങനെ ജീവിക്കുമെന്ന് സർക്കാരിനോട് ചോദിച്ചു. പെൻഷൻ കുടിശിക തുക എപ്പോൾ നല്‍കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ അടക്കം സർക്കാർ മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി (Mariyakkutty s HC Petition In HC).
സർക്കാർ ആവശ്യപ്പെട്ട പ്രകാരം സമയം നൽകിയ കോടതി ഹർജി ഉച്ചക്ക് 1.45ന് വീണ്ടും പരിഗണിച്ചു. കോടതി പൗരന്മാർക്ക് ഒപ്പമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഫണ്ട് അപര്യാപ്‌തമെന്നായിരുന്നു സർക്കാരിന്‍റെ മറ്റൊരു നിലപാട്. ജൂലൈ മുതലുള്ള അഞ്ച് മാസത്തെ പെൻഷനാണ് മറിയക്കുട്ടിയ്ക്ക് സർക്കാരിൽ നിന്നും ലഭിക്കാനുള്ളത് (State Govt About Mariyakkutty Pension Case).