എറണാകുളം:മരടിലെ കയ്യേറ്റങ്ങളെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മരട് നഗരസഭ വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പില്‍. തീരദേശ നിയമങ്ങള്‍ ലംഘിച്ച നിര്‍മിച്ചിരിക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങള്‍ സുപ്രീംകോടതിക്ക് നല്‍കണമെന്ന് സര്‍ക്കാരിനോട് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
2005മുതല്‍ മരടില്‍ കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ - മരട് വൈസ് ചെയർമാൻ
കയ്യേറ്റങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കയിട്ടുണ്ടെന്നും നഗരസഭാ വൈസ് ചെയര്‍മാന്‍
2005 മുതൽ മരട് നഗരസഭയുടെ കീഴിൽ അനധികൃതമായ കൈയേറ്റങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ ഒരു ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രേഖാമൂലം മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും ബോബൻ നെടുംപറമ്പിൽ പറഞ്ഞു. മുഖ്യ രാഷ്ട്രീയ പാർട്ടികളെല്ലാം ഫ്ളാറ്റുകളിൽ ചെന്ന് ഉടമകളെ ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തത്. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ കൃത്യമായി ഇടപെട്ടിട്ടില്ലെന്നാണ് കോടതിയിൽ നൽകിയിട്ടുള്ള സത്യവാങ്മൂലത്തില്‍ നിന്നും മനസിലാകുന്നത്. സംസ്ഥാന സർക്കാരാണ് ഫ്ലാറ്റുകളുടെ വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടതെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അത് പ്രകാരം സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് സ്വയംഭരണ സ്ഥാപനം എന്ന നിലയിൽ മുന്നോട്ടു പോകാനാണ് തങ്ങൾക്ക് സാധിക്കുകയുള്ളുവെന്നും മരട് നഗരസഭ വൈസ് ചെയർമാൻ വ്യക്തമാക്കി.