കേരളം

kerala

ETV Bharat / state

മരട് ഫ്ലാറ്റില്‍ നിയന്ത്രിത സ്ഫോടനം; പൂര്‍ണ ഉത്തരവാദിത്തം കമ്പനികള്‍ക്ക് - latest marad flat news

90 ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ പൊളിക്കും. പൊളിക്കുന്ന സമയത്ത് എന്തെങ്കിലും അപകടമുണ്ടായാൽ അതിന്‍റെ പൂർണ ഉത്തരവാദിത്തം കമ്പനികൾക്കായിരിക്കുമെന്നും സബ് കലക്‌ടർ സ്നേഹിൽ കുമാർ സിംഗ്.

മരട് ഫ്ലാറ്റ് പൊളിക്കല്‍: ഡിസംബർ അവസാനമോ ജനുവരി ആദ്യവാരമോ നിയന്ത്രിത സ്‌ഫോടനം

By

Published : Oct 12, 2019, 2:12 PM IST

Updated : Oct 12, 2019, 2:42 PM IST

കൊച്ചി:മരടിലെ ഫ്ലാറ്റുകളിൽ ഡിസംബർ അവസാനമോ ജനുവരി ആദ്യവാരമോ നിയന്ത്രിത സ്ഫോടനം നടത്തും. മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് എല്ലാവിധ സുരക്ഷാ മുൻകരുതലുകളും പൂർത്തിയാക്കുമെന്ന് സബ് കലക്‌ടർ സ്നേഹിൽ കുമാർ സിംഗ് മരട് നഗരസഭാ കൗൺസിലിനെ അറിയിച്ചു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫൈസ് എഞ്ചിനീയറിങ് മൂന്ന് ഫ്ലാറ്റുകൾ പൊളിക്കും. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയ് സ്റ്റീൽസ് ഇരട്ട കെട്ടിടങ്ങൾ അടങ്ങിയ ആൽഫ സെറീൻ ഫ്ലാറ്റ് പൊളിക്കുമെന്നും സബ് കലക്‌ടര്‍ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി.

90 ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ പൊളിച്ചു തീർക്കും. പിന്നീട് അവശിഷ്‌ടങ്ങൾ മാറ്റാൻ തുടങ്ങും. ഇതിനായി പ്രത്യേകം ടെൻഡർ വിളിക്കാനാണ് സർക്കാർ നിർദേശം. പൊളിക്കുന്ന സമയത്ത് എന്തെങ്കിലും അപകടമുണ്ടായാൽ അതിന്‍റെ പൂർണ ഉത്തരവാദിത്തം കമ്പനികൾക്കായിരിക്കും. പൊളിക്കുന്നതിനുള്ള പണം നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്നും ഉപയോഗിക്കില്ല . ഇതിനായി 100 കോടി രൂപയുടെ തേർഡ് പാർട്ടി ഇൻഷുറൻസ് ക്രമീകരിക്കും. പൊടി ഉയർന്നാൽ വെള്ളം സ്പ്രേ ചെയ്ത് നിയന്ത്രിക്കണമെന്നും സബ് കലക്‌ടർ യോഗത്തിൽ വ്യക്തമാക്കി.

ഹോളി ഫെയ്‌ത്ത് ഫ്ലാറ്റ് പൊളിക്കുന്നതാണ് ഏറ്റവും ദുഷ്‌കരം. 15 മീറ്റർ പരിധിയിൽ പെട്രോളിയം പൈപ്പ് ലൈനുള്ളതും ഫ്ലാറ്റിനോട് ചേർന്ന് വീടുമുള്ളതാണ് ഇതിന് കാരണം. എന്നാൽ വീടിനും മറ്റ് പരിസരങ്ങൾക്കും യാതൊരു അപകടാവസ്ഥയും കൂടാതെ ഫ്ലാറ്റുകൾ പൊളിക്കാനാകുമെന്ന് എഡിഫൈസ് കമ്പനി ഉറപ്പു നൽകിയെന്നും സബ് കലക്‌ടർ പറഞ്ഞു.

Last Updated : Oct 12, 2019, 2:42 PM IST

ABOUT THE AUTHOR

...view details