കൊച്ചി:മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുളള നടപടിക്രമങ്ങളിൽ അവ്യക്തത തുടരുന്നു. നിയന്ത്രിത സ്ഫോടനം വഴിയാണോ ഫ്ലാറ്റുകൾ പൊളിക്കേണ്ടത് എന്നതിൽ ഇതുവരെയും തീരുമാനമായിട്ടില്ലെന്ന് മരട് നഗരസഭ അധ്യക്ഷ ടി.എച്ച് നദീറ പറഞ്ഞു. ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് പരിസരവാസികൾക്ക് വലിയ രീതിയിലുള്ള ആശങ്കകളുണ്ട്. ഈ ആശങ്കകൾ പരിഹരിക്കണമെന്നും ഏതെങ്കിലും വിധത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചാൽ, ഉത്തരവാദിത്വം പൊളിക്കുന്ന കമ്പനികളോ സർക്കാരോ നൽകണമെന്ന് കൗൺസിലർമാർ മരട് നഗരസഭയിൽ ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷ ആശങ്ക സംബന്ധിച്ച് വിശദമായ പഠനം നടത്തിയതിന് ശേഷം 12, 13, 14 തീയതികളിൽ പൊളിക്കുവാൻ ഉദ്ദേശിക്കുന്ന ഓരോ ഫ്ലാറ്റുകളിലെയും പരിസരവാസികളെ ഉൾപ്പെടുത്തി യോഗം സംഘടിപ്പിക്കുമെന്നും നഗരസഭാ അധ്യക്ഷ പറഞ്ഞു.
മരട് ഫ്ളാറ്റ് പൊളിക്കുന്നത് വൈകും; നഗരസഭയില്‍ അവ്യക്തത - Supreme court
അടുത്ത മാസം പതിനൊന്നാം തീയതിയോടെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്
![മരട് ഫ്ളാറ്റ് പൊളിക്കുന്നത് വൈകും; നഗരസഭയില്‍ അവ്യക്തത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4598874-thumbnail-3x2-maradu.jpg)
അടുത്ത മാസം പതിനൊന്നാം തീയതിയോടെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ പരിസരവാസികളുടെ ഉൾപ്പെടെയുള്ള യോഗം പന്ത്രണ്ടാം തീയതി ചേരുന്നതോടെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വൈകാനാണ് സാധ്യതയെന്നും, ഇത് സംബന്ധിച്ച് കൂടുതൽ വിശദീകരണം നൽകേണ്ടത് ചീഫ് സെക്രട്ടറിയാണെന്നും നഗരസഭ അധ്യക്ഷ പറഞ്ഞു. അതേസമയം മാറിതാമസിക്കാനായി ജില്ലാ ഭരണകൂടം അനുവദിച്ച അപ്പാർട്ട്മെന്‍റുകളിൽ ഒഴിവില്ലന്നാണ് ഫ്ലാറ്റ് ഉടമകളുടെ ആരോപണം. ഇതുസംബന്ധിച്ച ശക്തമായ പ്രതിഷേധം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്ന് ഫ്ലാറ്റ് ഉടമകൾ പറയുന്നു.