കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കകം ക്യൂറേറ്റീവ് പെറ്റീഷൻ നൽകുമെന്ന് മരട് ഫ്ലാറ്റ് ഉടമകൾ. കേന്ദ്ര- സംസ്ഥാന സർക്കാരുകളെ പെറ്റീഷൻ വഴിയും നേരിട്ടും സമീപിച്ചതിനാൽ അനുകൂലമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇതുവരെയും ക്യൂറേറ്റീവ് പെറ്റീഷൻ ഫയൽ ചെയ്യാതിരുന്നതെന്നും ഉടമകൾ പറഞ്ഞു.
മരട് ഫ്ലാറ്റ്; ക്യൂറേറ്റീവ് പെറ്റീഷനുമായി മുന്നോട്ടുപോകാന്‍ ഫ്ലാറ്റ് ഉടമകൾ - maradu flat owners ready to submit curative petition
മരടിലെ ഫ്ലാറ്റുകൾ ഈ മാസം 20നകം പൊളിക്കണമെന്ന സുപ്രീം കോടതിയുടെ വിധി വന്ന പശ്ചാത്തലത്തിൽ ക്യൂറേറ്റീവ് പെറ്റീഷനുമായി മുന്നോട്ടുപോകാന്‍ ഫ്ലാറ്റ് ഉടമകൾ.
![മരട് ഫ്ലാറ്റ്; ക്യൂറേറ്റീവ് പെറ്റീഷനുമായി മുന്നോട്ടുപോകാന്‍ ഫ്ലാറ്റ് ഉടമകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4367027-thumbnail-3x2-flat.jpg)
വിധി വരുന്നതിന് മുമ്പ് തന്നെ കേന്ദ്ര- സംസ്ഥാന സർക്കാരുകളെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചതാണ്. കോടതി ആവശ്യപ്പെട്ടതനുസരിച്ച് മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ഫ്ലാറ്റുൾപ്പെട്ട പ്രദേശത്തെ തീരദേശത്തെ പരിസ്ഥിതിലോല പ്രദേശമേഖലകളില്‍ മൂന്നാമതായാണ് പരാമർശിച്ചിരിക്കുന്നത്. എന്നാൽ ഇത് തീർത്തും വസ്‌തുതാ വിരുദ്ധമാണെന്നും കേരളത്തിലെ ആവശ്യങ്ങൾ പരിഗണിക്കുന്ന സർക്കാരാണെങ്കിൽ ഇനിയെങ്കിലും കോടതിയിൽ സത്യം വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും ഫ്ലാറ്റ് ഉടമകൾ ചൂണ്ടിക്കാട്ടി.അതേസമയം സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്‍റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കിയിരുന്നു. വിധി നടപ്പാക്കിയാൽ ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവും മുന്നിലില്ലെന്ന് പറയുന്ന ഫ്ലാറ്റ് ഉടമകളുടെയും പ്രതീക്ഷ ഇനി സംസ്ഥാന സർക്കാരിലാണ്.