എറണാകുളം: മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുപ്രീംകോടതിയുടെ നിർദേശപ്രകാരം പതിനൊന്നിന് ആരംഭിക്കുമെന്ന് സബ് കലക്ടർ അറിയിച്ചെങ്കിലും ഫ്ലാറ്റുകൾ ഒഴിയാതെ ഉടമകൾ ഇപ്പോഴും തുടരുകയാണ്. ഫ്ലാറ്റുകളിൽ വാടകയ്ക്ക് താമസിക്കുന്നവർ അവരുടെ സാധനങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി തുടങ്ങി. എന്നാൽ പുനരധിവാസവുമായി ബന്ധപ്പെട്ട പുതുക്കിയ പട്ടിക ലഭിച്ചതിനുശേഷം മാത്രമേ മറ്റ് ഫ്ലാറ്റുകളിലേക്ക് മാറുകയുള്ളൂ എന്ന നിലപാടിലാണ് ഫ്ലാറ്റ് ഉടമകൾ. ഇതോടെ മൂന്നാം തിയതിക്കകം ഫ്ലാറ്റുകൾ ഒഴിയണമെന്ന നിബന്ധന പൂർത്തീകരിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
മരടില്‍ നിന്നും ഒഴിയാതെ ഫ്ലാറ്റുടമകള്‍; മാറിയത് വാടകക്കാര്‍ മാത്രം - മരട്
പുനരധിവാസവുമായി ബന്ധപ്പെട്ട പുതുക്കിയ പട്ടിക ലഭിച്ചതിനുശേഷം മാത്രമേ മറ്റ് ഫ്ലാറ്റുകളിലേക്ക് മാറുകയുള്ളൂ എന്ന നിലപാടിലാണ് ഫ്ലാറ്റ് ഉടമകൾ.
![മരടില്‍ നിന്നും ഒഴിയാതെ ഫ്ലാറ്റുടമകള്‍; മാറിയത് വാടകക്കാര്‍ മാത്രം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4609763-thumbnail-3x2-maradu---copy.jpg)
മരടില്‍ ഫ്ലാറ്റ് ഉടമകൾ ഇപ്പോഴും ഫ്ലാറ്റുകളില്‍ തുടരുന്നു
മരടില്‍ നിന്നും ഒഴിയാതെ ഫ്ലാറ്റുടമകള്‍; മാറിയത് വാടകക്കാര്‍ മാത്രം
തഹസിൽദാറിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയതിനു ശേഷം പുതുക്കിയ പട്ടിക ഇന്ന് വൈകീട്ടോടെ ഉടമകൾക്ക് കൈമാറുമെന്ന് സബ് കലക്ടർ അറിയിച്ചിട്ടുണ്ട്. ശരിയായ അന്വേഷണം നടത്താതെയാണ് ജില്ലാഭരണകൂടം ആദ്യം പുനരധിവാസത്തിനുള്ള പട്ടിക തയ്യാറാക്കിയതെന്നും പല അപ്പാർട്ട്മെന്‍റുകളും വലിയ വാടക തുക ചോദിക്കുന്നതായും ഫ്ലാറ്റ് ഉടമകൾ പറയുന്നു. ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി 12, 13, 14 തീയതികളിൽ പ്രദേശവാസികളുടെ യോഗം വിളിക്കാൻ നഗരസഭ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
Last Updated : Oct 1, 2019, 1:11 PM IST