കൊച്ചി: കോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ കഴിയുന്നവരുടെ മനുഷ്യാവകാശങ്ങൾ കൂടി ചർച്ച ചെയ്യപ്പെടണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.പി ജെ മാനുവൽ. ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്നതോടെ കിടപ്പാടം നഷ്‌ടപ്പെടുന്നവരുടെ പുനരധിവാസം ബിൽഡേഴ്‌സിന്‍റെ ഉത്തരവാദിത്വമാക്കണം. ഈ വിഷയത്തിൽ സർക്കാർ ഫലപ്രദമായി ഇടപെടണം. ബിൽഡേഴ്‌സിന്‍റെ അമിതമായ നിർമ്മാണ പ്രവർത്തനങ്ങൾ ജനങ്ങളെ വായ്‌പകളിലേക്ക് തള്ളി വിടുന്ന സാഹചര്യം കേരളീയ സമൂഹം തിരിച്ചറിയണം. അതേസമയം തീരദേശ നിയമം ലംഘിച്ചുള്ള ഒരു നിർമ്മാണ പ്രവർത്തനത്തെയും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മരട് ഫ്ലാറ്റ് വിവാദം: ഫ്ലാറ്റ് ഉടമകളുടെ മനുഷ്യാവകാശങ്ങളും ചർച്ച ചെയ്യണമെന്ന് അഡ്വ.പി ജെ മാനുവൽ - human rights
കിടപ്പാടം നഷ്‌ടപ്പെടുന്നവരുടെ പുനരധിവാസം ബിൽഡേഴ്‌സിന്‍റെ ഉത്തരവാദിത്വമാക്കണമെന്ന് മാനുവല്‍. ബാങ്ക് വായ്‌പാ തട്ടിപ്പിനിരയായി കിടപ്പാടം നഷ്ട്ടപെട്ട കൊച്ചിയിലെ ദരിദ്രകുടുംബങ്ങൾക്ക് വേണ്ടി ഒരു പതിറ്റാണ്ടിലേറെയായി സമരം ചെയ്യുന്ന വ്യക്തി കൂടിയാണ് പി ജെ മാനുവൽ.
ബാങ്ക് വായ്‌പാ തട്ടിപ്പിനിരയായി കിടപ്പാടം നഷ്ട്ടപെട്ട കൊച്ചിയിലെ ദരിദ്രകുടുംബങ്ങൾക്ക് വേണ്ടി ഒരു പതിറ്റാണ്ടിലേറെയായി സമരം ചെയ്യുന്ന വ്യക്തി കൂടിയാണ് പി ജെ മാനുവൽ. കോടതി നിർദ്ദേശപ്രകാരം മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കുമ്പോൾ ജീവിതം വഴിമുട്ടുന്നവർക്ക് ഒപ്പം നിൽക്കാൻ മനുഷ്യാവകാശ പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലാറ്റ് നിർമ്മാണ വേളയിൽ ഇടപെടാതിരുന്ന മരട് പഞ്ചായത്തിന്‍റെ അധികാരികൾ, ബിൽഡേഴ്‌സിനെ സഹായിച്ച ഉദ്യോഗസ്ഥർ എന്നിവരെ പ്രോസിക്യൂഷന് വിധേയമാക്കണം. പിഴയടച്ച് ഇത്തരം നിയമവിരുദ്ധമായ കയ്യേറ്റങ്ങൾ ക്രമപ്പെടുത്തിയാൽ കയ്യേറ്റങ്ങൾ തുടർന്ന് കൊണ്ടിരിക്കും. ഭവനരഹിതരാവുന്ന ഫ്ലാറ്റുടമകളുടെ പുനരധിവാസം ബിൽഡേഴ്‌സിനെ കൊണ്ട് ചെയ്യിക്കാൻ സർക്കാർ മുൻകൈയ്യെടുക്കണം. കോടതി ആദ്യഘട്ടത്തിൽ തന്നെ ഇടപെട്ട് നിർമ്മാണം തടഞ്ഞിരുന്നുവെങ്കിൽ, ഇത്രയേറെ മനുഷ്യർ കബളിപ്പിക്കപ്പെടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.