മരട് കേസ്; ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി കെമാൽ പാഷ - maradu flat issue kemal pasha supports flat owners
സർക്കാർ ഉദ്യോഗസ്ഥരാണ് ഫ്ലാറ്റിന് അനുമതി നൽകിയത്. അതുകൊണ്ടുതന്നെ സർക്കാർ ഇതിൽ ഇടപെടണമെന്നും അല്ലെങ്കിൽ സർക്കാരിന് ഇതൊരു ബാധ്യതയാകുമെന്നും കെമാൽ പാഷ പറഞ്ഞു
kemal pasha
കൊച്ചി: മരടില്‍ ഫ്ലാറ്റ് ഉടമകളെ കേൾക്കാതെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് ദൗർഭാഗ്യകരമാണെന്ന് ജസ്റ്റിസ് കെമാൽ പാഷ. ഈ വിഷയത്തിൽ സർക്കാർ വിചാരിച്ചാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. സർക്കാർ ഉദ്യോഗസ്ഥരാണ് ഫ്ലാറ്റിന് അനുമതി നൽകിയത്. അതുകൊണ്ടുതന്നെ സർക്കാർ ഇതിൽ ഇടപെടണമെന്നും അല്ലെങ്കിൽ സർക്കാരിന് ഇതൊരു ബാധ്യതയാകുമെന്നും കെമാൽ പാഷ പറഞ്ഞു.
നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസിനെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് ഫ്ലാറ്റ് ഉടമകൾ. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കടഹർജി നൽകാനും ഫ്ലാറ്റ് ഉടമകൾ തീരുമാനിച്ചിട്ടുണ്ട്. ഫ്ലാറ്റ് ഉടമകൾ ഒപ്പിട്ട ഹർജി ഇ-മെയിൽ വഴിയായിരിക്കും സമർപിക്കുക. ഗവർണർക്കും മുഖ്യമന്ത്രിക്കും എം.എൽ.എ.മാർക്കും നിവേദനം നൽകുമെന്നും ഫ്ലാറ്റ് ഉടമകൾ അറിയിച്ചിട്ടുണ്ട്.